പൊക്കിൾ കൊടി മുറിച്ചു; ഭാര്യയുടെ സീസേറിയൻ ചിത്രികരിക്കാൻ ക്യാമറയുമായി ഓപ്പറേഷൻ തീയറ്ററിൽ; യൂട്യൂബര്‍ മുഹമ്മദ് ഇര്‍ഫാനതിരെ കേസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊക്കിൾ കൊടി മുറിച്ചു; ഭാര്യയുടെ സീസേറിയൻ ചിത്രികരിക്കാൻ ക്യാമറയുമായി ഓപ്പറേഷൻ തീയറ്ററിൽ; യൂട്യൂബര്‍ മുഹമ്മദ് ഇര്‍ഫാനതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 02:04 pm IST
FacebookTwitterWhatsAppTelegram

ഭാര്യയുടെ പ്രസവത്തിനിടെ പൊക്കിൾ കൊടി മുറിക്കുന്ന രം​ഗം ചിത്രീകരിച്ച് യുട്യൂബിൽ അപ്ലോഡ് ചെയ്ത യൂട്യൂബര്‍ മുഹമ്മദ് ഇൻഫാനെതിരെ കേസ്. ചെന്നൈ ഷോളിംനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ്  മുഹമ്മദ് ഇൻഫാന്റെ ഭാര്യ പ്രസവിച്ചത്. ഇര്‍ഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂലൈയിലാണ് ഇൻഫാന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭാര്യ ആശുപത്രിയിലേക്ക് പോകുന്നത് മുതൽ കുഞ്ഞിന്റെ ജനനം വരെയുള്ള സംഭവങ്ങൾ 16 മിനിറ്റ് വീഡിയോയാക്കി ഒക്ടോബർ 19 നാണ് പുറത്ത് വിട്ടത്. സിസീറിയന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഓപ്പറേഷൻ തീയറ്ററിലും യുട്യൂബർ എത്തി. പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഇര്‍ഫാനാണ് പൊക്കിള്‍ കൊടി മുറിക്കുന്നത്. യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ അതിവേഗം വൈറലായി, രണ്ട് ദിവസത്തിനുള്ളിൽ 14 ലക്ഷം പേരാണ് വീഡിയോ കണ്ടത്.

ഓപ്പറേഷൻ തീയറ്ററിനുള്ളിൽ ക്യാമറയുമായി യൂട്യൂബറെ കയറ്റിയത് മെഡിക്കൽ എത്തിക്സിന്റെ ലംഘനമാണെന്ന് മെഡിക്കൽ  ഡയറക്ടർ ഡോ. ജെ രാജമൂർത്തി പറഞ്ഞു.   കൃത്യമായ പരിശീനമില്ലാത്തയാളെ പൊക്കിൾ കൊടി മുറിക്കാൻ അനുവദിച്ചത് ഡോക്ടർമാരുടെ വീഴ്ചയാണ്. ആശുപത്രിക്കും യൂട്യൂബറിനും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ഡോ. ജെ രാജമൂർത്തി പറഞ്ഞു.

മെയ് മാസത്തിൽ ജനിക്കാൻ പോകുന്ന കു‍ഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തുന്ന  ഇർഫാന്റെ വീഡിയോ വിവാദമായിരുന്നു. ദുബായിൽ വെച്ചാണ് ലിം​ഗ നിർണ്ണയം നടത്തിയത്. ഇതിന് പിന്നാലെ ജെൻഡർ റിവീൽ പാർട്ടി’യും ഇർഫാൻ നടത്തിയിരുന്നു.

അഭിനേതാവ് കൂടിയായ മുഹമ്മദ് ഇൻഫാൻ വിജയ്‌ക്കൊപ്പം ലിയോ എന്ന സിനിമയിൽ  അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണ വേളയിൽ വിജയിക്കും സംവിധായകനുമായ ലോകേഷ് കനകരാജുമൊത്തുള്ള നിരവധി ഫോട്ടോകൾ തന്റെ ചാനലിൽ പങ്കുവെച്ചിരുന്നു.

Tags: videoYouTuberWife C section
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies