വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളനും സ്പൈഡർമാൻ സീരിസിലെ നടനായ ടോം ഹോളണ്ടും ഒരുമിക്കുന്നു. മാറ്റ് ഡാമണൊപ്പമാകും ഹോളണ്ടുമെത്തുക. ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും നോളൻ തന്നെയെന്നാണ് ദി ഹോളിവുഡ് റിപ്പോർട്ടർ നൽകുന്ന വിവരം. യൂണിവേഴ്സൽ പിക്ചേഴ്സാകും ചിത്രം നിർമിക്കുക. 2026 ജൂലായിലാകും ചിത്രം ബിഗ് സ്ക്രീനിൽ റിലീസ് ചെയ്യുന്നത്. അതേസമയം ടോം ഹോളണ്ടിന്റെ കാസ്റ്റിംഗിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
2025 തുടക്കത്തിൽ ഷൂട്ടിംഗ് ആരംഭിക്കും. ഓപ്പൺഹൈമെറിന് ശേഷം നോളൻ യൂണിവേഴ്സ് പിക്ചറുമായി വീണ്ടും സഹകരിക്കുകയായിരുന്നു. വാർണർ ബ്രദേഴ്സുമായി വഴിപിരിഞ്ഞ ശേഷം യൂണിവേഴ്സൽ പിക്ചേഴ്സിനൊപ്പം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പൺഹൈമെർ. ആഗോളതലത്തിൽ 975 മില്യൺ ഡോളറാണ് ചിത്രം നേടിയത്.
വാർണർ സഹോദരങ്ങളുമായുള്ള രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധമാണ് നോളൻ അവസാനിപ്പിച്ചത്. ഡാർക് നൈറ്റ് ട്രയോളജി, ഇൻസ്പ്ഷൻ എന്നിവയടക്കം നിരവധി ഐക്കോണിക് സിനിമകളാണ് വാർണർ സഹോദരന്മാരുമായി സഹകരിച്ച് പുറത്തിറക്കിയത്. ടോം ഹോളണ്ട് മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ സ്പൈഡർമാൻ സീരിസിലാണ് അഭിനയിക്കുന്നത്.