ഫീൽഡ് ഓഫീസർമാരെ നിയമിക്കാൻ റബർ ബോർഡിന് അനുമതി നൽകി വ്യവസായ മന്ത്രാലയം; റബ്ബർ മേഖലയ്ക്ക് കരുത്ത് പകരുമെന്ന് എൻ. ഹരി
Monday, June 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫീൽഡ് ഓഫീസർമാരെ നിയമിക്കാൻ റബർ ബോർഡിന് അനുമതി നൽകി വ്യവസായ മന്ത്രാലയം; റബ്ബർ മേഖലയ്‌ക്ക് കരുത്ത് പകരുമെന്ന് എൻ. ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 10:19 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: റബർ ഉത്പാദന മേഖലയ്‌ക്ക് കരുത്ത് പകരാൻ നിർണ്ണായക ഇടപെടലുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീൽഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ കേന്ദ്ര വ്യവസായ മന്ത്രാലയം റബർ ബോർഡിന് അനുമതി നൽകി.

റബർ ബോർഡ് വൈസ് ചെയർമാൻ അനിൽകുമാർ, ബോർഡ് എക്‌സിക്യൂട്ടീവ് അംഗം എൻ. ഹരി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ വ്യവസായ മന്ത്രാലയവുമായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഒരു പതിറ്റാണ്ടായുള്ള ഒഴിവുകളിൽ ഉടൻ നിയമനത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിയുടെ സജീവ ഇടപെടലുകൾ നടപടിക്ക് വേഗം പകർന്നു.

റബ്ബർ ഉത്പാദന മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്ന തീരുമാനമാണ് ഇതെന്ന് എൻ ഹരി അഭിപ്രായപ്പെട്ടു. കേരളത്തിലെ പരമ്പരാഗത റബർ മേഖലയോട് നരേന്ദ്രമോദി സർക്കാരിനുള്ള താല്പര്യവും കർഷകർക്കുള്ള പിന്തുണയുമാണ് ഇവിടെ വ്യക്തമാകുന്നത്. കേന്ദ്രസർക്കാരിനെതിരായ ഇരുമുന്നണികളുടെയും പ്രചരണങ്ങൾ തീർത്തും വാസ്തവ വിരുദ്ധമാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഫീൽഡ് ഓഫീസുകൾ അടച്ചുപൂട്ടുന്നുവെന്നും റബർമേഖലയെ അവഗണിക്കുന്നമുള്ള ഇടത് – വലത് നേതാക്കളുടെ പ്രചരണങ്ങൾക്കിടെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക നടപടി. ഫീൽഡ് ഓഫീസർമാരുടെ ഒഴിവു മൂലം റബ്ബർബോർഡിന്റെ പൂർണ്ണ തോതിലുള്ള സേവനങ്ങൾ കർഷകർക്ക് ലഭിച്ചിരുന്നില്ല. ഫീൽഡ് ഓഫീസർമാരുടെ ഒഴിവുകൾ നികത്തുന്നതോടെ കർഷകർക്കും ആശ്വാസമാകും. കൃത്യമായി സർക്കാർ ആനുകൂല്യങ്ങൾ കർഷകരിലെത്താനും മാർഗനിർദ്ദേശങ്ങൾ തേടാനും ഇത് സഹായകമാകും.

റബ്ബർ ബോർഡിന്റെ റിക്രൂട്ട്‌മെൻറ് നിയമത്തിലുള്ള ഭേദഗതി കാരണം10 വർഷമായി ഫീൽഡ് ഓഫീസർ കേഡറിൽ കേരളത്തിൽ നിയമനം നടന്നിട്ടില്ല. ഡെവലപ്മെന്റ് ഓഫീസർ, ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ തുടങ്ങിയ പ്രമോഷൻ കേഡറുകളിലും ഉള്ള ഒഴിവുകൾ എത്രയും വേഗം നികത്തുമെന്ന് അധികൃതർ അറിയിച്ചു. റബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ വസന്തഗേശന്റെ പരിശ്രമങ്ങളും ഉത്തരവ് വേഗം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയതായി എൻ.ഹരി അറിയിച്ചു.

റബ്ബർബോർഡ് എക്സ്റ്റൻഷൻ ഓഫീസേഴ്‌സ് യൂണിയന്റെ ക്രിയാത്മകവും സജീവുമായ നിലപാടും സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: എൻ ഹരിറബർ ബോർഡ്ഫീൽഡ് ഓഫീസർമാർറബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ
ShareTweetSendShare

More News from this section

കൗണ്‍സലിങ്ങില്‍ സത്യം പുറത്ത്; മേല്‍പ്പറമ്പില്‍ പിതാവിനെതിരെയുള്ള പോക്‌സോ കേസ് വ്യാജം, പെണ്‍കുട്ടിയെ കെണിയിലാക്കിയത് ഒളിവില്‍ പോയ സ്‌നേഹ മെര്‍ലിന്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം

നിപ്പ പ്രതിരോധം: കോഴിക്കോട്ട് ചികിത്സയിലുള്ള രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാഫലം വീണ്ടും നെഗറ്റീവ്

കെ എസ് ആര്‍ ടി സി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടന യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

എന്‍. ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു

ബംഗാളിലെ ബിജെപി സർക്കാർ എല്ലാം ബസുകളിലും യാത്ര സൗജന്യമാക്കി; കേരളത്തിൽ കോൺഗ്രസ് വെറും ഓർഡിനറിയിൽ മാത്രമാക്കി ഒതുക്കി; വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി അംഗീകരിക്കാനാവില്ല: രാജീവ് ചന്ദ്രശേഖർ

Latest News

യു.എസ്-ഇറാന്‍ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഗോള വിപണിയിലും ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ മുന്നേറ്റം

ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാന നിമിഷം; ‘ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍’ വിജയകരമായി പരീക്ഷിച്ച് ഡി.ആര്‍.ഡി.ഒ

മൈസൂരുവില്‍ പബ്ബില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ജയ്പൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ നാടകീയ രംഗങ്ങള്‍; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയ്‌ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ കസ്റ്റഡിയില്‍

ലോകകപ്പില്‍ വിപ്ലവം സൃഷ്ടിച്ച് ‘ക്രിക്കറ്റ് സാങ്കേതികവിദ്യ’; അസിസ്റ്റന്റ് റഫറിയുടെ പിഴവ് തിരുത്തി വാര്‍, സ്വീഡന് വമ്പന്‍ ജയം

ഇന്ത്യ – സ്ലൊവാക്യ ബന്ധം ഇനി ‘സമഗ്ര പങ്കാളിത്തം’; രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം വേണമെന്ന് സ്ലൊവാക്യ

യുഎസ് – ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ നാവിക സംഘടന; കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

ലോകകപ്പ് പോരാട്ടത്തിന് സ്‌പെയിന്‍; കേപ് വെര്‍ദെയ്‌ക്കെതിരെ ലാമിന്‍ യമാല്‍ ആദ്യ ഇലവനിലുണ്ടാകില്ല; റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്പാനിഷ് പട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies