അപ്പോളോ ജ്വല്ലറി നിക്ഷേപതട്ടിപ്പ്; കോഴിക്കോടും മലപ്പുറത്തും ഇഡി റെയ്ഡ്; ബാങ്ക് അക്കൗണ്ടുകളിലെ 52 ലക്ഷം രൂപ മരവിപ്പിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപ്പോളോ ജ്വല്ലറി നിക്ഷേപതട്ടിപ്പ്; കോഴിക്കോടും മലപ്പുറത്തും ഇഡി റെയ്ഡ്; ബാങ്ക് അക്കൗണ്ടുകളിലെ 52 ലക്ഷം രൂപ മരവിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 11:09 am IST
FacebookTwitterWhatsAppTelegram

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ അപ്പോളോ ജ്വല്ലറിയിലും, സമാന ഗ്രൂപ്പിലും ഇഡി നടത്തിയ റെയ്ഡുകൾക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 52.34 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. ഇതിന് പുറമെ അനധികൃതമായി സൂക്ഷിച്ച 27.49 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. അപ്പോളോ ഗ്രൂപ്പ് ഡയറക്ടർമാരായ മൂസ ഹാജി ചരപ്പറമ്പിൽ, ബഷീർ അടക്കമുള്ളവർ ചേർന്ന് നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്തുവെന്ന പരാതിയിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി. അപ്പോളോ ഗോൾഡ് നടത്തിയ മാസ തവണ പദ്ധതി പ്രകാരം പണം നിക്ഷേപിച്ചവരാണ് പരാതി നൽകിയത്.

നിക്ഷേപകരെ വഞ്ചിച്ചുവെന്ന് പ്രാഥമിക പരിശോധയിൽ ബോധ്യപ്പെട്ടതായി ഇഡി അറിയിച്ചിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് പണം തട്ടിയ ശേഷം അത് ഹോട്ടൽ ബിസിനസിലേക്ക് ഉൾപ്പെടെ വകമാറ്റുകയാണ് ചെയ്തത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലായി അപ്പോളോ ഗ്രൂപ്പിന്റെ ഓഫീസുകളിലും, ഡയറക്ടർമാരുടെ വീടുകളിലും, പതിനൊന്ന് സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. റെയ്ഡിൽ നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം 17നാണ് ഇഡി റെയ്ഡ് നടത്തിയത്.

അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ അപ്പോളോ ഗോൾഡ് എന്ന നിക്ഷേപ പദ്ധതി വഴിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപിക്കുന്ന ഓരോ 1 ലക്ഷം രൂപയ്‌ക്കും നിക്ഷേപകർക്ക് മാസം 1000 രൂപ വീതം പലിശയെന്നായിരുന്നു വാഗ്ദാനം. 12 മാസം കഴിയുമ്പോൾ നിക്ഷേപിച്ച തുക പൂർണമായും പിൻവലിക്കാം. 12 മാസത്തിന് ശേഷവും നിക്ഷേപം തുടർന്നാൽ അവർക്ക് അപ്പോളോ ജ്വല്ലറിയിൽ നിന്നുള്ള ലാഭവിഹിതം നൽകുമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തിൽ പലിശ നൽകിയെങ്കിലും 2020 മുതൽ പലിശയോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെയായി. ഡയറക്ടറായ മൂസ ഹാജി ചരപ്പറമ്പിൽ ഒളിപോയതോടെ ക്രൈംബ്രാഞ്ച് 42 എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തു.

നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് അപ്പോളോ ജ്വല്ലറി ഗ്രൂപ്പ് തട്ടിയെടുത്തത്. 82.90 കോടി രൂപയോളം അപ്പോളോ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ വഴി പിരിച്ചെടുത്തിട്ടുണ്ട്. നിലവിൽ ഈ കമ്പനികൾ പ്രവർത്തിക്കുന്നില്ല. ഇതിനിടെയാണ് മൂസ ഹാജി ഉൾപ്പെടെയുള്ളവർക്ക് സമാന ഗ്രൂപ്പ് എന്ന കമ്പനിയിൽ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. അപ്പോളോ ഗ്രൂപ്പ് വഴി പിരിച്ചെടുത്ത തുക സമാന ഗ്രൂപ്പിൽ നിക്ഷേപിച്ച ശേഷം ആ പണം ഉപയോഗിച്ച് അപ്പോളോ ഷോപ്പിങ് മാൾ, ട്രിവാൻഡ്രം അപ്പോളോ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്ക് രൂപം കൊടുത്തും. ഇതിന് കീഴിൽ കോഴിക്കോടും തിരുവനന്തപുരത്തുമായി ഡിമോറ എന്ന പേരിൽ വൻകിട ഹോട്ടലുകൾ ആരംഭിച്ചതായും ഇഡി പറയുന്നു.

 

Tags: ENFORCEMENT DIRECTORATEfraud caseed raidAPOLLO GROUP
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies