ഇത് തന്റെ അവസാനത്തെ വിവാഹമെന്ന് നടൻ ബാല. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയിൽ നിർത്തി താരം പൊട്ടിച്ചിരിയോടെ സെൽഫ് ട്രോളടിച്ചത്. സോഷ്യൽ മീഡിയയിലെ ട്രോളുകളെല്ലാം കണ്ടെന്നും. ഭാര്യയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവൾ പ്രശ്നമൊന്നും ഇല്ലന്നാണ് പറഞ്ഞതെന്നും നടൻ വ്യക്തമാക്കി. കാരണമായി അവൾ പറഞ്ഞത് “മാമ എനക്ക് മലയാളം പുരിയാത് ഇല്ലേ” എന്നാണ്— ബാല പറഞ്ഞു.
ഇതിനിടെ ടൈറ്റിൽ ലോഞ്ചിനെത്തിയ ശ്രീനിവാസനുമായി ബാല സൗഹൃദം പങ്കിട്ടു. ശ്രീനിവാസനോട് തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ ബാല ഭാര്യയെ പരിചയപ്പെടുത്തികൊടുത്തു. എന്നാൽ ഭാര്യ എവിടെ എന്ന കൗണ്ടറാണ് ശ്രീനിവാസൻ അടിച്ചത്. ഇരുവരും ശ്രീനിവാസന്റെയും ഭാര്യയുടെയും കാൽതൊട്ട് അനുഗ്രഹവും വാങ്ങി. ഇന്ന് രാവിലെയായിരുന്നു ബാലയുടെയും മുറപെണ്ണായ കോകിലയുടെയും വിവാഹം. താരത്തിന്റെ മൂന്നാം വിവാഹമായിരുന്നു നടന്നത്. ഗായിക അമൃത സുരേഷ്, ഡോക്ടർ എലിസബത്ത് ഉദയൻ എന്നിവരാണ് മുൻ ഭാര്യമാർ.