3000 ഉത്തരകൊറിയൻ സൈനികർ റഷ്യയിലെ സൈനിക കേന്ദ്രങ്ങളിൽ പരിശീലനം ആരംഭിച്ചതായി അമേരിക്ക; റിപ്പോർട്ടുകൾ തള്ളാതെ റഷ്യൻ വിദേശകാര്യ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

3000 ഉത്തരകൊറിയൻ സൈനികർ റഷ്യയിലെ സൈനിക കേന്ദ്രങ്ങളിൽ പരിശീലനം ആരംഭിച്ചതായി അമേരിക്ക; റിപ്പോർട്ടുകൾ തള്ളാതെ റഷ്യൻ വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 09:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: 3000 ഉത്തര കൊറിയൻ സൈനികർ റഷ്യയിലെത്തി പരിശീലനം ആരംഭിച്ചതായി അമേരിക്ക. യുക്രെയ്‌നെതിരെയുള്ള യുദ്ധത്തിൽ പങ്കാളികളുന്നതിന് വേണ്ടിയാണ് സൈനികർ റഷ്യയിലെത്തിയിരിക്കുന്നതെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. റഷ്യൻ സൈന്യത്തിലേക്ക് ഉത്തരകൊറിയ ആയുധങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയരുന്നുണ്ട്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിച്ചത്.

ഇതിന്റെ തുടർച്ചയായിട്ടാണ് റഷ്യൻ സൈന്യത്തിൽ ഉത്തരകൊറിയയുടെ സൈനികരെ വിന്യസിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ ആദ്യ ആഴ്ച മുതൽ പകുതി വരെ 3000 സൈനികരെങ്കിലും റഷ്യയിലെത്തിയിട്ടുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറയുന്നു. ” കപ്പൽമാർഗമാണ് സൈനികർ റഷ്യയിലെത്തിയത്. ശേഷം ഇവർ റഷ്യയുടെ പലയിടങ്ങളിലുള്ള സൈനിക പരിശീലന കേന്ദ്രങ്ങളിലേക്ക് മാറി. ഇപ്പോൾ അവർ പരിശീലനം തുടരുകയാണ്. എന്നാൽ ഈ സൈനികർ റഷ്യൻ സൈന്യത്തോടൊപ്പം ചേർന്ന് യുദ്ധത്തിൽ ഏർപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും, അങ്ങനെ സംഭവിച്ചാൽ അവരുടെ ലക്ഷ്യം യുക്രെയ്ൻ ആകുമെന്നും” ജോൺ കിർബി പറയുന്നു.

യുക്രെയ്നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ റഷ്യയിലേക്ക് സൈനികരെ അയച്ചുവെന്ന വിവരം ദക്ഷിണ കൊറിയയാണ് ആദ്യം പുറത്തുവിട്ടത്. പിന്നാലെ അമേരിക്കയും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. 1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ടെന്നും, ആകെ 12,000ത്തോളം സൈനികരെ റഷ്യയിലേക്ക് അയയ്‌ക്കാനാണ് ഉത്തരകൊറിയ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ റഷ്യ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ തയ്യാറായിട്ടില്ല. സൈനികർ എത്തിയതുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഉത്തരകൊറിയയോട് തന്നെ അവരുടെ സൈനികരുടെ കാര്യം ചോദിക്കണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് മരിയ സകറോവ പറഞ്ഞത്.

Tags: PyongyangRussia and North Korea3000 North Korea TroopsTraining In Russiapolitical and military alliance
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies