പിഎം ഇൻ്റേൺഷിപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം പോർട്ടലിൽ ലഭ്യമായി. ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. പുതിയതായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാനും അവസരമുണ്ട്.
ചെയ്യേണ്ടത് ഇത്രമാത്രം..
- pminternship.mca.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുക.
- ഇടതുവശത്തെ View and Apply Internship ക്ലിക്ക് ചെയ്യുക. അവസരങ്ങളുടെ പട്ടിക ദൃശ്യമാകും. കമ്പനികളുടെ പേര് ഇതിലുണ്ടാകില്ല.
- സംസ്ഥാനം, ജില്ല, മേഖല എന്നിവയുടെ അടിസ്ഥാനത്തിൽ പോർട്ടലിൽ അവസരങ്ങൾ തിരയാം. View എന്ന് ഓപ്ഷനിലൂടെ കൂടുതൽ വിവരങ്ങളറിയാം. ഇതിൽ ലൊക്കേഷൻ, സ്കില്ലുകൾ അവസരങ്ങളുടെ എണ്ണം എന്നിവ കാണാം.
- വലതുവശത്ത് ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണവും കാണാൻ സാധിക്കും.
- ഒരെണ്ണം Apply ചെയ്യാൻ ശ്രമിച്ചാൽ നിങ്ങളെ കുറിച്ചുള്ള ഹ്രസ്വമായ ഇൻട്രൊക്ഷൻ, മൂന്ന് ലേണിംഗ് ഔട്ട്കം തുടങ്ങിയവ ടൈപ്പ് ചെയ്യണം. മാതൃകാ ഉത്തരവും നൽകിയിട്ടുണ്ട്.
- Consent നൽകി നടപടി പൂർത്തിയാക്കാം. അഞ്ച് ഓപ്ഷൻ വരെ ഇത്തരത്തിൽ നൽകാം.
- അവസാന തീയതിക്ക് മുൻപ് ഓപ്ഷനുകൾ പിൻവലിച്ച് പുതിയത് നൽകാം. അവസാന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഓപ്പറേഷൻസ് മാനേജ്‌മെൻ്റ്, പ്രൊഡക്ഷൻ, മെയിൻ്റനൻസ്, സെയിൽസ് എന്നിവയുൾപ്പെടെ 24 സെക്ടറുകളിലും 20 ലധികം മേഖലകളിലും ഇൻ്റേൺഷിപ്പുകൾ ലഭ്യമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 737 ജില്ലകളിൽ പ്രോഗ്രാമിന് അവസരങ്ങളുണ്ട്.
രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡുമായി ഒരു വർഷത്തേക്ക് ഇൻ്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. തൊഴിൽ പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ പദ്ധതികൾക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിദ്യാത്ഥികളുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ തന്നെയാകും നൽകുക.















