കേരള ഹൈക്കോടതിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ‘ടെക്നിക്കല്‍ പേര്‍സണ്‍’ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 159 ഒഴിവുകളാണുള്ളത്.
ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നവംബർ പത്ത് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്‌ക്കുമായി https://highcourt.kerala.gov.in/ സന്ദർശിക്കുക.
അപേക്ഷിക്കേണ്ടത് ഇങ്ങനെ..
- https://highcourt.kerala.gov.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക















