മുനമ്പത്തെ സ്വത്ത് വഖഫിന്റേത് തന്നെ; ജനകീയ സമരമൊന്നും പ്രശ്നമല്ല ; ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടരും; ആവർത്തിച്ച് വഖഫ് ബോർഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പത്തെ സ്വത്ത് വഖഫിന്റേത് തന്നെ; ജനകീയ സമരമൊന്നും പ്രശ്നമല്ല ; ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടരും; ആവർത്തിച്ച് വഖഫ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മുനമ്പത്തെ സ്വത്ത് തങ്ങളുടേത് തന്നെയെന്ന് ആവർത്തിച്ച് വഖഫ് ബോർഡ്. ജനകീയ സമരം തങ്ങളെ ബാധിക്കില്ലെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും, നിയമപരമായി നേരിടുമെന്നും വഖഫ് ചെയർമാൻ എം. കെ സക്കീർ പറഞ്ഞു. മാദ്ധ്യമങ്ങളുടെ മുന്നിൽ പരസ്യ പ്രതികരണത്തിനില്ലെന്നും മുനമ്പത്തെ സ്വത്ത് തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമികളെല്ലാം തിരിച്ച് പിടിക്കണമെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കൊച്ചിയിലെ വഖഫ് ആസ്ഥാനത്ത് യോ​ഗം ചേർന്നു. മുനമ്പത്തെ സ്വത്ത് തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടരാനും യോ​ഗത്തിൽ തീരുമാനമായി. നിലവിലെ വഖഫ് നിയമപ്രകാരം കോടതിവിധി തങ്ങൾക്ക് അനുകൂലമാകുമെന്ന അമിത ആത്മവിശ്വാസത്തിലാണ് സംസ്ഥാന വഖഫ് ബോർഡ്.

അതേസമയം, വഖഫ് അധിനിവേശ വിരുദ്ധ സമരത്തിൽ ക്രൈസ്തവ സഭ നേതൃത്വത്തിന്റെ നിലപാടിന് പിന്തുണയേറുന്നു. ക്രൈസ്തവ പുരോഹിതരും, വിശ്വാസികളും ഉയർത്തുന്നത് യഥാർത്ഥ പ്രശ്നമാണെന്നും ഇരകളാകുന്നവരിൽ എല്ലാമതക്കാരുമുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി ബാബു ജനം ടി വി യോട് പറഞ്ഞു.

ഇടത്-വലത് മുന്നണികൾ ഒന്നിച്ച് നിന്ന് ചതിക്കുന്നതിൽ മുനമ്പം ജനത കടുത്ത അമർഷത്തിലാണ്. ഇരു മുന്നണിയിൽ നിന്നുള്ള എംപിയും എംഎൽഎയും സമരപ്പന്തലിൽ എത്തി കൂടെയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, നിയമസഭയിൽ പ്രമേയത്തെ എതിർക്കാത്തത് എന്തുകൊണ്ടാണെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നു. കേന്ദ്രസർക്കാരിന്റെ വഖഫ് ഭേ​ദ​ഗതിയെ എതിർത്ത് കൊണ്ട് കഴിഞ്ഞ സമ്മേളനത്തിൽ നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഇടത്-വലത് മുന്നണികളുടെ ഒളിച്ചുകളി വ്യക്തമായതോടെ വഖഫ് ഭേ​ദ​ഗതി ബില്ലിൽ മാത്രമാണ് തീരദേശ ജനതയുടെ പ്രതീക്ഷ.

മുനമ്പം- ചെറായി മേഖലയിലെ മത്സ്യത്തൊഴിലാളികൾ വിലകൊടുത്ത് വാങ്ങിയതും പാരമ്പര്യമായി ലഭിച്ചതുമായ ഭൂമി വഖഫ് സ്വത്താണെന്നാണ് വഖഫ് ബോർഡിന്റെ അവകാശ വാദം. ആദ്യം വഖഫ് ഭൂസംരക്ഷണ സമിതി ഉയർത്തി കൊണ്ടുവന്ന അവകാശവാദം പിന്നീട് വഫഖ് ബോർഡ് ഏറ്റുപിടിക്കുകയുമായിരുന്നു. പ്രദേശത്തെ 440 ഓളം എക്കർ സ്ഥലത്തിനാണ് വഖഫ് അവകാശം ഉന്നയിച്ചിരിക്കുന്നത്. വിലയാധരം ചെയ്ത് കരമടച്ച് താമസിച്ചിരുന്ന 610 കുടുംബങ്ങളെയാണ് വഖഫ് ബോർഡ് വഴിയാധാരമാക്കാൻ ശ്രമിക്കുന്നത്.

Tags: Waqf BillMunampam
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies