ഝാർഖണ്ഡിലെ മുസ്ലീങ്ങളിൽ 11 ശതമാനവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ; സംസ്ഥാന സർക്കാർ വോട്ടുബാങ്കിനായി കണ്ണടയ്ക്കുന്നു: ബിജെപി എംപി നിഷികാന്ത് ദുബെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഝാർഖണ്ഡിലെ മുസ്ലീങ്ങളിൽ 11 ശതമാനവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ; സംസ്ഥാന സർക്കാർ വോട്ടുബാങ്കിനായി കണ്ണടയ്‌ക്കുന്നു: ബിജെപി എംപി നിഷികാന്ത് ദുബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 02:48 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിലെ വർദ്ധിച്ചുവരുന്ന മുസ്ലീം ജനസംഖ്യയിൽ ആശങ്കയറിയിച്ച് ഗോഡ്ഡയിൽ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ. സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യയുടെ 11 ശതമാനം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ദേശീയ പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഇതിനെതിരെ ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും കണ്ണടയ്‌ക്കുകയാണെന്നും എംപി ആരോപിച്ചു.

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് രാജ്യത്ത് പൗരത്വം ലഭിച്ചതിന്റെ ഫലമാണ് ജാർഖണ്ഡിലെയും സന്താൾ പർഗാനയിലെയും മുസ്ലീം ജനസംഖ്യയിലുണ്ടായ വർദ്ധനവ്.1951ൽ മുസ്ലീം ജനസംഖ്യ 9 ശതമാനമായിരുന്നു, ഇന്ന് അത് 24 ശതമാനമാണ്. രാജ്യത്തുടനീളം മുസ്ലിംങ്ങളുടെ എണ്ണം 4 ശതമാനം വർദ്ധിച്ചു. സന്താൾ പർഗാനയിൽ ഇത് 15 ശതമാനം വർദ്ധിച്ചു. ഈ 11 ശതമാനം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്, ജാർഖണ്ഡ് സർക്കാർ ഈ സത്യം അംഗീകരിക്കുന്നു, നിഷികാന്ത് ദുബെ പറഞ്ഞു.

സന്താൾ പർഗാനയിൽ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച ഒരു രേഖയും അദ്ദേഹം എക്‌സിലൂടെ പങ്കുവച്ചു. “ഝാർഖണ്ഡിലെ ആദിവാസി ജനസംഖ്യ കുറയുന്നതിന്റെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ പൗരന്മാരാക്കി നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും മാനവും ഭൂമിയും കൊള്ളയടിക്കുകയും ചെയ്തതിന്റെ തെളിവാണിത്. ഝാർഖണ്ഡ് സർക്കാരിന്റെതാണ് ഈ കത്ത്. വോട്ട് ബാങ്കിനായി കോൺഗ്രസും ജെഎംഎമ്മും നമ്മുടെ സന്താൾ പർഗാനയെ ബംഗ്ലാദേശിൽ ലയിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണ്,” അദ്ദേഹം കുറിച്ചു.

ഇത് തെരഞ്ഞെടുപ്പിന് അതീതമായൊരു ദേശീയ പ്രശ്‌നമാണ്. അതിനാലാണ് ബിജെപി ഇതിനെതിരെ ശബ്ദമുയർത്തുന്നത്. അതേസമയം വോട്ടുബാങ്കിനായി ജെഎംഎമ്മും കോൺഗ്രസും ഈ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണെന്നും സംസ്ഥാനത്തെ വനവാസികളെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags: Santhal ParganajharkhandBJP MPtribalsMUSLIM POPULATIONJharkhand Assembly ElectionsBangladeshi infiltratorsNishikant Dubey
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies