ദിവ്യക്കെതിരായ നടപടി പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് എംവി ഗോവിന്ദൻ; അറസ്റ്റിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവ്യക്കെതിരായ നടപടി പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് എംവി ഗോവിന്ദൻ; അറസ്റ്റിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 10:36 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പി.പി ദിവ്യയ്‌ക്കെതിരെ നടപടി എടുക്കുന്നത് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് പാർട്ടി ചർച്ച ചെയ്യേണ്ടതാണ്. ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഒക്കെ ആലോചിച്ച് വേണം ആ കാര്യങ്ങൾ തീരുമാനിക്കാനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ദിവ്യ ഇപ്പോഴും സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടെ തുടരുന്നുണ്ട്. വിവാദമായ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉൾപ്പെടെ ഉയർന്നിട്ടും ദിവ്യയ്‌ക്കെതിരെ യാതൊരു നടപടിയും പാർട്ടി തലത്തിൽ കൈക്കൊണ്ടിട്ടില്ല. പിടിച്ചുനിൽക്കാൻ വഴിയില്ലാതെ വന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇന്നലെ നടന്ന അറസ്റ്റിൽ ഉൾപ്പെടെ പാർട്ടിയും പൊലീസും ദിവ്യയ്‌ക്ക് ഒരുക്കുന്ന സംരക്ഷണം തെളിയിക്കുന്നതായിരുന്നു. ഇതിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയർന്നത്.

അതേസമയം ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്താനാണ് എംവി ഗോവിന്ദൻ ശ്രമിച്ചത്. പൊലീസ് ഒരു തെറ്റും ചെയ്തിട്ടില്ല. ശരിയായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്ത് നാടകമാണ്? എന്നാൽ പിന്നെ സിനിമ ആയിക്കൂടെ? എന്തിനാണ് നാടകമാക്കുന്നത്. ശുദ്ധ അസംബന്ധമാണ് നിങ്ങൾ ഇന്നലെ പറഞ്ഞുകൊണ്ടിരുന്നതെന്ന് എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രതിയായി തീരുമാനിക്കപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്താൽ കോടതിക്ക് മുൻപിലും ആശുപത്രിയിലും ജയിലിലും ഹാജരാക്കണം. അതല്ലേ നടന്നത്. രാത്രിയായതുകൊണ്ട് സ്വാഭാവികമായി കോടതിയില്ല അതിന് ഉത്തരവാദിത്വപ്പെട്ട മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി അതിന് മുൻപ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിന് അടുത്തുളള വനിതാ ജയിലിലേക്ക് എത്തിച്ചു. ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും മാദ്ധ്യമങ്ങൾ ആവശ്യമില്ലാത്ത വാർത്തകളാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഇതൊന്നും ജനാധിപത്യപരമല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Tags: CPIMഎംവി ഗോവിന്ദൻPP Divyaപി.പി ദിവ്യസിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിPolitics Kerala
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies