ഇന്ത്യയുടെ സ്വത്ത് ഇന്ത്യയിലേക്ക്; 102 ടൺ സ്വർണം കൂടി ലണ്ടനിൽ നിന്നെത്തിച്ചു; ദീപാവലി വേളയിൽ RBIയുടെ രഹസ്യദൗത്യം 
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സ്വത്ത് ഇന്ത്യയിലേക്ക്; 102 ടൺ സ്വർണം കൂടി ലണ്ടനിൽ നിന്നെത്തിച്ചു; ദീപാവലി വേളയിൽ RBIയുടെ രഹസ്യദൗത്യം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 04:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്ന ദിവസമാണ് ധൻതേരസ്. ഈ ദിനത്തിൽ ചില ഇന്ത്യൻ കുടുംബങ്ങൾ സ്വർണം വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെ പ്രതീകമായി രാജ്യം ധൻതേരസ് ആഘോഷിക്കുമ്പോൾ കരുതൽ ശേഖരം സൂക്ഷിക്കുന്നതിനുള്ള തിരക്കിലാണ് ആർബിഐയും.

ഭാരതത്തിന് 855 ടൺ സ്വർണമാണ് കരുതൽശേഖരമായി നിലവിൽ കൈവശമുള്ളത്. ഇതിൽ വലിയൊരു വിഭാ​ഗവും സൂക്ഷിച്ചിരുന്നത് യുകെയിലെ ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിലായിരുന്നു. ഇതിൽ നിന്ന് 102 ടൺ സ്വർണം കൂടി ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് ആർബിഐ. ദീപാവലി ആഘോഷത്തിരക്കിൽ അതീവരഹസ്യമായിട്ടായിരുന്നു റിസർവ് ബാങ്കിന്റെ നീക്കം.

ഒരുകാലത്ത് സ്വർണം പണയം വച്ചിരുന്ന രാജ്യമായിരുന്നുവെങ്കിൽ ഇന്ന് ടൺ കണക്കിന് സ്വർണം കരുതൽശേഖരമായി കൈവശമുള്ള രാഷ്‌ട്രമാണ് ഇന്ത്യ. മൂന്നാമത്തെ സാമ്പത്തികശക്തിയായി കുതിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ അതിനുവേണ്ട എല്ലാ ചുവടുവയ്പ്പുകളും വിവിധ മേഖലകളിൽ നടക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായാണ് ആർബിഐയുടെ നീക്കവും. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുപ്രകാരം ഇന്ത്യയുടെ 855 ടൺ സ്വർണശേഖരത്തിൽ 510.5 ടൺ സ്വർണവും ഇപ്പോൾ ഇന്ത്യയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.

വിദേശരാജ്യങ്ങളിലെ സാഹചര്യം അനുദിനം മാറുന്ന സാഹചര്യത്തിലാണ് ഇം​ഗ്ലണ്ടിലെ അതീവസുരക്ഷാ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയുടെ സ്വർണം ആഭ്യന്തരമായി കൈവശം വയ്‌ക്കാമെന്ന തീരുമാനം ആർബിഐയും കേന്ദ്രസർക്കാരും സ്വീകരിച്ചത്. ഭൗമരാഷ്‌ട്ര അനിശ്ചിതത്വങ്ങൾ വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ത്യയുടെ സ്വത്ത് ഇന്ത്യയിൽ തന്നെ സൂക്ഷിക്കാനുള്ള നീക്കത്തിന് 2022 സെപ്റ്റംബർ മുതൽ ആർബിഐ തുടക്കം കുറിക്കുകയായിരുന്നു. തുടർന്ന് ആദ്യഘട്ടത്തിൽ 214 ടൺ സ്വർണം രഹസ്യമായി ഇന്ത്യയിലെത്തിച്ചു. അതീവസുരക്ഷയോടെ പ്രത്യേക വിമാനങ്ങളിൽ രഹസ്യമായാണ് സ്വർണം എത്തിക്കുക. ഇതിന് പിന്നാലെയാണ് ദീപാവലി വേളയിൽ 102 ടൺ സ്വർണം കൂടി എത്തിച്ചിരിക്കുന്നത്.

ഭാരതത്തിന്റെ കരുതൽ ശേഖരമായ സ്വർണത്തിന്റെ 60 ശതമാനവും നിലവിൽ ഇന്ത്യയിലുണ്ട്. ശേഷിക്കുന്ന 324.01 ടൺ സ്വർണം ലണ്ടനിലെ ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിലെ ലോക്കറിൽ സുരക്ഷിതമാണ്. 1697 കാലഘട്ടം മുതൽ വിവിധരാജ്യങ്ങളുടെ സ്വർണശേഖരം സൂക്ഷിക്കുന്ന സുരക്ഷിതകേന്ദ്രമാണ് ലണ്ടനിലെ ബാങ്ക് ഓഫ് ഇം​ഗ്ലണ്ട്.

Tags: GoldRBIBANK OF ENGLAND
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies