വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ചു; ഇനി കോൺഗ്രസിനായി വോട്ട് ചോദിച്ചിറങ്ങില്ല; പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ചു; ഇനി കോൺഗ്രസിനായി വോട്ട് ചോദിച്ചിറങ്ങില്ല; പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 03:39 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ പിരായിരി മണ്ഡലം സെക്രട്ടറി ബി ശശിയും വാർഡ് മെമ്പർ സിതാരയും രംഗത്തെത്തി. പാർട്ടിയിൽ ഷാഫിയുടെ ഏകാധിപത്യമാണെന്ന് ഇരുവരും ആരോപിച്ചു.

കോൺഗ്രസ് വാർഡ് ആയിട്ട് കൂടി വികസന പദ്ധതികൾക്ക് ഫണ്ട് നൽകിയില്ല. വാർഡിലെ ജനങ്ങളോട് വോട്ട് ചോദിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും നേതാക്കൾ ആരോപിച്ചു. സിപിഎമ്മിന്റെ കുത്തകയായിരുന്ന വാർഡായിരുന്നു ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് പിടിച്ചെടുത്തത്. എന്നാൽ എംഎൽഎ, എംപി ഫണ്ടിൽ നിന്നും വികസന പദ്ധതികൾക്കായുള്ള ഫണ്ട് ലഭിച്ചില്ലെന്ന് ബി ശശി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഇതുവരെയും പാലിക്കാൻ സാധിച്ചിട്ടില്ലെന്നും ഷാഫിയുടെ ഏകാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാഫി പറമ്പിലിനെ വിജയിപ്പിക്കാനായി അഹോരാത്രം പ്രയത്‌നിച്ച കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം അവഗണിച്ചു. നാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഷാഫിയെ സമീപിച്ചപ്പോൾ ആദ്യം ഒഴിവുകൾ പറഞ്ഞ് പിന്മാറിയെന്നും വീണ്ടും സമീപിച്ചപ്പോൾ അദ്ദേഹം പരാതികൾ കേൾക്കാൻ കൂട്ടാക്കിയില്ലെന്നും പിരിയാരി മണ്ഡലം സെക്രട്ടറി ആരോപിച്ചു.

സംഭവത്തിൽ വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വങ്ങൾക്ക് കത്ത് നൽകിയെങ്കിലും പൂഴ്‌ത്തിവയ്‌ക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. വരുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി വോട്ട് ചോദിച്ചിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുൻപും ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. നേരത്തെ സിപിഎമ്മിലേക്ക് ചേക്കേറിയ ഡോ. പി സരിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് യൂത്ത് കോൺഗ്രസ് നേതാവായ ശ്രീജിത്തിനെ ഷാഫി പറമ്പിൽ വിഭാഗം മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു.

Tags: CongressPalakkadshafi parambil
ShareTweetSendShare

More News from this section

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies