10 ആനകൾ ചരിഞ്ഞു; ദുരൂഹമായി വിഷാംശത്തിന്റെ സാന്നിധ്യം ; വിശദ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 ആനകൾ ചരിഞ്ഞു; ദുരൂഹമായി വിഷാംശത്തിന്റെ സാന്നിധ്യം ; വിശദ പരിശോധനയ്‌ക്കായി സാമ്പിളുകൾ ശേഖരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 11:29 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: വിഷബാധയേറ്റ് പത്ത് ആനകൾ ചരിഞ്ഞതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ബാന്ധവ്​ഗഡ് കടുവാ സങ്കേതത്തിലെ ആനകളാണ് ചരിഞ്ഞത്. മൂന്ന് ദിവസത്തിനുള്ളിലാണ് ആനകൾക്ക് വിഷബാധയേറ്റത്. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് വിദ​​ഗ്ധ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 29-ന് കടുവാ സങ്കേതത്തിലെ ജീവനക്കാരാണ് നാല് ആനകളെ ചരി‍ഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പത്തിലധികം ആനകളെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. അവശനിലയിലുള്ള ആനകളെ ചികിത്സക്കായി മാറ്റിയിട്ടുണ്ട്. പ്രാദേശിക വെറ്ററിനറി ഓഫീസർമാരും വൈൽഡ് ലൈഫ് ഫോറൻസിക് ആൻഡ് ഹെൽത്തിലെ സ്പെഷ്യലൈസ്ഡ് ടീമും ചേർന്ന് ആനകളെ ചികിത്സിച്ചുവരികയാണ്.

ചികിത്സയ്‌ക്കിടെ ഇന്നലെയും ഇന്നുമായി ആറ് ആനകൾ കൂടി ചരിഞ്ഞു. ഒരു കൊമ്പനാനയും ഒമ്പത് പിടിയാനയുമാണ് ചരിഞ്ഞത്. ആനകളുടെ പോസ്റ്റുമോർട്ടം നടത്തി, സാമ്പിളുകൾ ഉത്തർപ്രദേശ് ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും അയച്ചിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഫോറൻസിക് പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ കാരണം വ്യക്തമാകുകയുള്ളൂവെന്ന് വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു.

സംസ്ഥാന ടൈഗർ സ്ട്രൈക്ക് ഫോഴ്സ് വനമേഖലകളും മറ്റ് സമീപ പ്രദേശങ്ങളും പരിശോധിച്ചുവരികയാണ്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ സമ​ഗ്രമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Tags: DeathmADHYA PRADESHElephants
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies