ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തോൽവിയിൽ വിമർശനമുന്നയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള തോൽവിയാണിതെന്നും ആത്മപരിശോധന നടത്തണമെന്നും സച്ചിൻ തുറന്നടിച്ചു. വാങ്കഡെയിൽ 147 റൺസ് പിന്തുടർന്ന ഇന്ത്യ 25 റൺസാണ് തോറ്റത്. ഇതോടെ പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ മുതിർന്ന താരങ്ങളടക്കം വിമർശനവുമായി രംഗത്തുവന്നു.
“നാട്ടിൽ 3-0 തോൽക്കുന്നത് ഉൾക്കൊള്ളാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആത്മപരിശോധന നടത്തേണ്ട സമയം. മുന്നൊരുക്കത്തിന്റെ പ്രശ്നമായിരുന്നോ? മോശം ഷോട്ട് സെലക്ഷനായിരുന്നോ കാരണം? അതോ പരിശീലനത്തിന്റെ അഭാവമോ? ആദ്യ ഇന്നിംഗ്സിൽ ഗില്ല് പ്രതിരോധ ശേഷികാട്ടി. പന്ത് രണ്ട് ഇന്നിംഗ്സിലും മികച്ച പ്രകടനം കാഴ്ചവച്ചു.
അദ്ദേഹത്തിന്റെ ഫുട്വർക്ക് വെല്ലുവിളി നിറഞ്ഞൊരു സാഹചര്യത്ത വ്യത്യസ്തമാക്കി. പരമ്പരിയിലെ ന്യൂസിലൻഡിന്റെ സ്ഥിരതയാർന്ന പ്രകടനത്തിനാണ് എല്ലാ ക്രെഡിറ്റും. ഇന്ത്യയിൽ 3-0ന് വിജയിക്കുക എന്നത് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ഫലമാണ്.
Losing 3-0 at home is a tough pill to swallow, and it calls for introspection.
Was it lack of preparation, was it poor shot selection, or was it lack of match practice? @ShubmanGill showed resilience in the first innings, and @RishabhPant17 was brilliant in both innings— his… pic.twitter.com/8f1WifI5Hd— Sachin Tendulkar (@sachin_rt) November 3, 2024