ഈ ഡ്രൈ ഫ്രൂട്ട്സ് എങ്ങനെ ഡ്രൈ ആയി എന്ന് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കിലും ഡ്രൈ ഫ്രൂട്ട്സിലെ മായത്തെ കുറിച്ച് ചിന്തിക്കാത്തവർ വിരളമായിരിക്കും. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഡ്രൈ ഫ്രൂട്ടുകളിലൊന്നാണ് കശുവണ്ടി.നാരുകൾ, പ്രോട്ടീൻ, മാംഗനീസ്, സിങ്ക് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് കശുവണ്ടി. എന്നാൽ മായം കലർന്നവ കഴിക്കുന്നത് ദോഷം മാത്രമാണ് ചെയ്യുക. ഈ കശുവണ്ടിയുടെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാമെന്ന് ആലോചിച്ചിട്ടുണ്ടോ? ഇതാ വഴികൾ..
- നിറം പരിശോധിച്ചാൽ കശുവണ്ടി എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയാൻ ഒരുപരിധി വരെ സാധിക്കും. യഥാർത്ഥ കശുവണ്ടിയുടെ നിറം വെള്ളയാണ്. പാടുകളും കറുപ്പും ദ്വാരങ്ങളുമുള്ള കശുവണ്ടി വാങ്ങാതിരിക്കുക.
- ഒരു ഇഞ്ച് നീളവും അൽപ്പം കട്ടിയേറിയതുമാണ് കശുവണ്ടിയെങ്കിൽ സുരക്ഷിതമാണ്. കാരണം ഏറിയ പങ്കും ഈ വലുപ്പത്തിലാണ് ലഭിക്കുക.
- യഥാർത്ഥ കശുവണ്ടിക്ക് അൽപം മധുരമുണ്ടായിരിക്കും. ചവയ്‌ക്കുമ്പോൾ അവ പെട്ടെന്ന് പൊടിഞ്ഞ് പോവുകയും ചെയ്യും. എന്നാൽ മായം കലർന്നിട്ടുണ്ടെങ്കിൽ കശുവണ്ടി ചവയ്‌ക്കുമ്പോൾ പശിമ അനുഭവപ്പെടും. ഭാരവും കൂടുതലായിരിക്കും.
- മണത്ത് നോക്കിയാലും കശുവണ്ടിയിലെ മായം അറിയാം. യഥാർത്ഥ കശുവണ്ടിക്ക് നേരിയ ഗന്ധമുണ്ട്. എണ്ണയുടെ മണമാണെങ്കിൽ അത് വ്യാജനായിരിക്കും.
- ശുദ്ധജലത്തിൽ കശുവണ്ടി ഇട്ട് നോക്കുക. വെള്ളത്തിൽ മുങ്ങുകയാണെങ്കിൽ ശുദ്ധമാണെന്ന് തിരിച്ചറിയാം. എന്നാൽ വെള്ളത്തിൽ പൊങ്ങി കിടക്കുകയാണെങ്കിൽ മായം കലർന്നതാകും.














![Majuli [Assam], Jul 14 (ANI): Locals make their way by boats through a flood-affected area as the water level of the Subansiri River rises due to the opening of NHPC Dam gates near the Majuli-Lakhimpur border, in Majuli on Tuesday. (ANI Video Grab)](https://janamtv.com/wp-content/uploads/2026/07/20260714466l_fna7lgi-120x86.webp)
