തലശ്ശേരി: അശ്വിനി കുമാർ വധക്കേസിൽ എൻഡിഎഫ് ഭീകരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എം. വി മർഷൂക്കിനെയാണ് ശിക്ഷിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി.
കേരളത്തെ നടുക്കിയ അശ്വിനി കുമാർ വധക്കേസിൽ പ്രതികളായ 14 എൻഡിഎഫ് പ്രവർത്തകരിൽ 13 പേരെയും കോടതി വെറുതെ വിട്ടിരുന്നു. കോടതി വിധിയിൽ തൃപ്തിയില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്ന് അശ്വനി കുമാറിന്റെ കുടുംബം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ വിധി പകർപ്പ് കിട്ടയിന് പിന്നാലെ മേൽക്കോടതിയെ സമീപിക്കാനുള്ള ശ്രമങ്ങളിലാണ് കുടുംബവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും.
2005 മാർച്ചിലായിരുന്നു എൻഡിഎഫ് ക്രിമിനലുകൾ ബസിൽ കയറി അശ്വിനി കുമാറിനെ വെട്ടിക്കൊന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്നു അദ്ദേഹം. പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ നിരവധിയാളുകളുടെ മുൻപിൽ വച്ചായിരുന്നു യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത അശ്വിനി കുമാറിനെ എൻഡിഎഫുകാർ കൊലപ്പെടുത്തിയത്.
കേസിൽ 42 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു. കൃത്യമായ സാക്ഷി മൊഴിയുണ്ടായിട്ടും, 9 പേർ ചേർന്ന് നടത്തിയ കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ നൽകിയത് വിചിത്രമാണെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അന്ന് തന്നെ പ്രതികരിച്ചിരുന്നു.