ഹൈദരബാദ്: തെലങ്കാനയിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദിലുള്ള ഹനുമാൻ ക്ഷേത്രമാണ് രാത്രിയുടെ മറവിൽ അജ്ഞാത സംഘം അടിച്ച് തകർത്തത്. ക്ഷേത്രത്തിലെ നവഗ്രഹ വിഗ്രഹങ്ങൾക്ക് സാരമായ കേടുപാട് സംഭവിച്ചു. എയർപോർട്ട് കോളനിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ക്ഷേത്രത്തിന് സമീപം പ്രതിഷേധ ധർണ്ണ നടത്തി. സംഭവവുമായി ബന്ധപ്പെ’ട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് ചൊവ്വാഴ്ച അറിയിച്ചു.
ഹൈന്ദരബാദിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടർക്കഥയാവുകയാണ്. ആഴ്ചകൾക്ക് മുമ്പാണ് സെക്കന്തരാബാദിലെ മുത്യാലമ്മ ക്ഷേത്രം ആക്രമിക്കപ്പെട്ടത്. അതുപോലെ നാമ്പള്ളി എക്‌സിബിഷൻ ഗ്രൗണ്ടിലെ ദുർഗ്ഗാ വിഗ്രഹവും തകർക്കപ്പെട്ടിരുന്നു.