'100 ശതമാനം ശുദ്ധമായ വായു' 400 മില്ലി വീതം 'വിൽപനയ്ക്ക്'! അങ്ങനെ ശുദ്ധവായുവും കുപ്പിയിലായി! വില വെറും 926 രൂപ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘100 ശതമാനം ശുദ്ധമായ വായു’ 400 മില്ലി വീതം ‘വിൽപനയ്‌ക്ക്’! അങ്ങനെ ശുദ്ധവായുവും കുപ്പിയിലായി! വില വെറും 926 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 12:51 pm IST
Facebook
Twitter
WhatsAppTelegram

എല്ലാം പായ്‌ക്കറ്റിലായി കിട്ടുന്ന കാലത്താണ് നാം ജീവിക്കുന്നത്. എന്തും ഏതും അദ്ധ്വാനമില്ലാതെ കൈകളിലേക്ക് എത്തുന്നു, മനുഷ്യന്റെ ജോലിഭാരം കുറയ്‌ക്കുന്നു. എന്നാൽ യാതൊരുവിധത്തിലും ലഭ്യമല്ലാത്തവയുടെ പട്ടികയിലാണ് ശുദ്ധവായുവും. എന്നാൽ 100 ശതമാനവും ശുദ്ധമായ വായു വിൽക്കുന്നുവെന്ന് പറഞ്ഞാലോ? തമാശയായി തോന്നുമെങ്കിലും സംഭവം ഉള്ളതാണ്.

അങ്ങ് ഇറ്റലിയാണ് ഈ കൗതുക വിൽപന. സ്വാഭാവികമായ ഭം​ഗിക്കും വിനോ​ദ സഞ്ചാരത്തിനും പേരുകേട്ട ഇടമാണ് കോമോ തടാകം. ഈ തടാകത്തിലെ വെള്ളം കുപ്പിയിലാക്കി കൊണ്ടുപോകാനുള്ള അവസരം നൽകുകയാണ് പ്രമുഖ കമ്മ്യൂണിക്കേഷൻ കമ്പനിയായ ഇറ്റലികമ്മ്യൂണിക്ക. ഇതിനായി കോമോ എയർ ക്യാനുകൾ വികസിപ്പിച്ചിരിക്കുകയാണ് കമ്പനി. ഓരോ ക്യാനിലും 400 മില്ലി ലിറ്റർ ശുദ്ധവായും അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി വെബ്സൈറ്റിൽ പറയുന്നത്. സ്വർ​ഗീയ കോണിലെ ടിന്നിലടച്ച സമാധാനവും ചാരുതയും സ്മരിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഉത്പന്നം എന്നാണ് ക്യാനിനെ കമ്പനി വിശേഷിപ്പിക്കുന്നത്. 11 ഡോളർ അല്ലെങ്കിൽ 926 രൂപയാണ് ക്യാനിന്റെ വില.

കോമോ തടാകത്തിലെ വായു ഓൺലൈനായി ലഭിക്കില്ല, മറിച്ച് പ്രദേശത്തെ പ്രാദേശിക കടകളിൽ മാത്രമാണ് ഇവ ലഭിക്കുക. ആഭ്യന്തര ടൂറിസം വികസിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. കോമോ തടാകത്തിലെ വായുവിൽ അടങ്ങിയിരിക്കുന്നവയെ കുറിച്ചും വെബ്സൈറ്റിൽ പറയുന്നുണ്ട്. അവയിതാ..

  • നൈട്രജൻ: 78 ശതമാനം
  • ഓക്സിജൻ: 21ശതമാനം
  • ആർഗോൺ: 0.93 ശതമാനം
  • കാർബൺ ഡൈ ഓക്സൈഡ്: 0.04 ശതമാനം
  • നിയോൺ: 0.0018 ശതമാനം
  • ഹീലിയം: 0.00052 ശതമാനം
  • മീഥെയ്ൻ: 0.00017 ശതമാനം
  • ക്രിപ്‌റ്റോൺ: 0.00011 ശതമാനം
  • ഹൈഡ്രജൻ: 0.00005 ശതമാനം
  • സെനോൺ: 0.000009 ശതമാനം
  • ലേക്ക് കോമോ സീക്രട്ട് ഫോർമുല: 0.0000001 ശതമാനം

ഒരു വട്ടം തുറന്നാൽ പിന്നെ ക്യാൻ പെൻ ഹോൾഡറായോ ചെടിച്ചട്ടിയായോ ഒക്കെ ഉപയോ​ഗിക്കാം.

Tags:
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies