ശൂരസംഹാരത്തിനൊരുങ്ങി തിരുച്ചെന്തൂർ: ഒഴുകിയെത്തുന്നത് ജനലക്ഷങ്ങൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശൂരസംഹാരത്തിനൊരുങ്ങി തിരുച്ചെന്തൂർ: ഒഴുകിയെത്തുന്നത് ജനലക്ഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 02:36 pm IST
FacebookTwitterWhatsAppTelegram

തിരുച്ചെന്തൂർ: ശ്രീമുരുകന്റെ ആറ് പടൈ വീടുകളിലെ രണ്ടാമത്തെ വീടായ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി മഹോത്സവത്തിന്റെ വിശേഷാൽ ചടങ്ങായ ശൂരസംഹാരം നാളെ (നവംബർ 7ന്) നടക്കും.

ഭഗവാൻ സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് സ്കന്ദ ഷഷ്ഠി. ഭഗവാൻ സ്കന്ദൻ കാർത്തികമാസത്തെ ഷഷ്ഠി നാളിൽ അസുരനായ ശൂരപത്മനെയും സഹോദരന്മാരായ സിംഹമുഖനെയും താരകാസുരനെയും പരാജയപ്പെടുത്തി എന്ന് സ്കാന്ദപുരാണം പറയുന്നു. ഇക്കാരണത്താൽ സ്കന്ദ ഷഷ്ഠിക്ക് ശൂരൻപോര് അഥവാ ശൂരസംഹാരം എന്നും പറയുന്നു.ഇരുട്ടിന്റെയും ദുഷ്ടശക്തികളുടെയും നാശത്തെ പ്രതീകപ്പെടുത്തുന്ന ശൂര സംഹാരം തമിഴ്‌നാട്ടിലെ സുബ്രഹ്മണ്യ ക്ഷത്രങ്ങളിലെ പ്രധാനപ്പെട്ട ഉത്സവമാണ്.

തിരുച്ചെന്തൂരിൽ ഇത് കാണാനായി ഇന്നേ ഭക്തർ തടിച്ചുകൂടാൻ തുടങ്ങിയിട്ടുണ്ട്.

തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി മഹോത്സവം 2ന് യാഗശാല പൂജകളോടെയാണ് ആരംഭിച്ചത്.നാളെ (7ന്) വൈകിട്ട് 4.30ന് തിരുച്ചെന്തൂർ കടപ്പുറത്ത് ഉത്സവത്തിന്റെ സമാപന പരിപാടിയായ സ്‌കന്ദഷഷ്ഠി ശൂരസംഹാരം നടക്കും.

ഇപ്പോൾ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും ഭക്തർ ക്ഷേത്രത്തിലെത്തി സ്‌കന്ദഷഷ്ഠി വ്രതമനുഷ്ഠിക്കുന്നു. ക്ഷേത്ര സമുച്ചയം ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ക്യാമറകളുടെ സഹായത്തോടെ കടൽത്തീരത്തും ക്ഷേത്ര പരിസരത്തും പോലീസ് വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. തീരത്ത് നാവിക സേനാംഗങ്ങളും സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട് .

നാളെ പുലർച്ചെ ഒന്നിന് നടതുറക്കൽ, 1.30ന് വിശ്വരൂപ ദീപാരാധന, രണ്ടിന് ഉദയമാർത്താണ്ഡ അഭിഷേകം, ഒമ്പതിന് ഉച്ചിക്കാല അഭിഷേകം, ഉച്ചയ്‌ക്ക് ഒന്നിന് ദീപാരാധന. വൈകിട്ട് നാലരയോടെ തിരുച്ചെന്തൂർ കടപ്പുറത്ത് ശൂരപത്മനെ വധിക്കുന്ന ശൂരസംഹാര പരിപാടി നടക്കും.

Tags: Tiruchendur Murugan TempleSkanda Sashti
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies