നടനും കേന്ദ്രമന്ത്രിയുമായ സുരഷ് ഗോപിയുടെ പുത്തൻ ചിത്രങ്ങൾ വൈറലായി. താടി കളഞ്ഞ് വിൻ്റേജ് ലുക്കിലുള്ള ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. താടിവടിച്ച് കൂളിംഗ് ഗ്ലാസ് വച്ച് കൈകെട്ടി നിൽക്കുന്നൊരു ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മാറ്റം മാത്രമാണ് മാറ്റമില്ലാത്തത് എന്നാണ് താരം കാപ്ഷനായി നൽകിയിരിക്കുന്നത്.
ഇപ്പോഴാണ് എസ്.ജി കൂൾ ലുക്കിലേക്ക് മടങ്ങി വന്നതെന്നാണ് ആരാധകരുടെ കമന്റുകൾ. ഏറെക്കാലത്തിന് ശേഷമാണ് അദ്ദേഹം താടി ഷേവ് ചെയ്തൊരു ലുക്കിലെത്തുന്നത്. ആ പഴയ വിൻ്റേജ് സുരേഷ് ഗോപി മടങ്ങിയെത്തി, പുതിയ ചിത്രത്തിന് വേണ്ടിയാണോ? ഒറ്റക്കാെമ്പൻ എന്തായി തുടങ്ങിയ കമന്റുകളും ആരാധകർ പങ്കുവയ്‌ക്കുന്നുണ്ട്.
ഒറ്റക്കാമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് താടിവളർത്തുന്നതെന്ന് സുരേഷ്ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. താടി കളഞ്ഞതോടെ ചിത്രം ഉപേക്ഷിച്ചോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.അതേസമയം വരാഹം ഉൾപ്പടെയുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
View this post on Instagram
“>