ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ഇന്ത്യൻ പരിശീലക സംഘത്തെയും ചോദ്യം ചെയ്ത ഗവാസ്കർ ടീമിൽ അഭിഷേക് നായരുടെ റോൾ എന്താണെന്നും ചോദിച്ചു. റയാന്‍ ടെന്‍ ഡോഷെയുടെ റോളിൽ വ്യക്തതയില്ലെന്നും ഗവാസ്കർ തുറന്നടിച്ചു.
ടീമിൽ അഭിഷേകിന്റെ റോൾ എന്താണ്, ബാറ്റിംഗ് പരിശീലകനാണോ അതോ സഹപരിശീകനാണോ? അഭിഷേകും റയാനും നേടിയതിനെക്കാൾ റൺസ് ഗംഭീർ സ്കോർ ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാൻ ഗംഭീറിന് കഴിയുമെങ്കിൽ ആ സമീപനമാണ് സ്വീകരിക്കേണ്ടത്. എങ്കിൽ നമുക്ക് മികച്ച പ്രകടനം നടത്താനാകും.
ഗൗതം ഗംഭീറിന്റെ ഹണിമൂൺ കാലം കഴിഞ്ഞു. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ പിഴവുകൾ ഞങ്ങൾ ക്ഷമിക്കും. ഇനി അദ്ദേഹം ഓസ്ട്രേലിയൻ പരമ്പരയിൽ താരങ്ങൾക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതാണ് ഞങ്ങൾക്ക് വേണ്ടത്——-ഗവാസ്കർ പറഞ്ഞു.ബോർഡർ-ഗവാസ്കർ ട്രോഫി നടക്കാനിരിക്കെയാണ് സുനിലിന്റെ വിമർശനം.