മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെ, കണ്ണൂർ ജില്ലാ കളക്ടർ പരമദ്രോഹി: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ വിമർശനവുമായി കെ സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെ, കണ്ണൂർ ജില്ലാ കളക്ടർ പരമദ്രോഹി: പി പി ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചതിൽ വിമർശനവുമായി കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 02:53 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദിവ്യയ്‌ക്ക് ജാമ്യം ലഭിക്കാൻ പൊലീസും പ്രൊസിക്യൂഷനും ഒത്തുകളിച്ചുവെന്നും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്ന് പറഞ്ഞ് സർക്കാർ അവരെ പറ്റിക്കുന്നുവെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി പി ദിവ്യയുടെ കാര്യത്തിൽ ആദ്യം മുതൽ ബിജെപി പറഞ്ഞത് ശരിയാണെന്ന്
ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ദിവ്യയെ സംരക്ഷിക്കുമെന്ന സിപിഎമ്മിന്റെ ദുഷ്ട ബുദ്ധിയാണ് തെളിഞ്ഞത്. ദിവ്യയെ തള്ളിപ്പറഞ്ഞ ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും ദിവ്യയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ദിവ്യയെ അറസ്റ്റ് ചെയ്യാതെ ഏഴ്, എട്ട് ദിവസം ഒളിപ്പിച്ച് താമസിപ്പിച്ചു. ​ജാമ്യാപേക്ഷയുടെ കാര്യം വന്നപ്പോൾ സർക്കാരിന്റെ മനസിലിരുപ്പ് എല്ലാവർക്കും ബോധ്യമായി.

നവീൻ ബാബു കൈക്കൂലിക്കാരനാണെന്ന് കണ്ടെത്തിയത് ദിവ്യ ചോദ്യം ചെയ്തുവെന്നാണ് പ്രതിഭാ​ഗം കോടതിയിൽ വാദിച്ചത്. ദിവ്യയെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് വരുത്തി തീർക്കാനുള്ള നാടകമാണ് നടന്നത്. പാർട്ടി ആദ്യം മുതൽ തന്നെ ദിവ്യക്കൊപ്പമായിരുന്നു. ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള കാര്യങ്ങളാണ് പാർട്ടി ചെയ്യേണ്ടിയിരുന്നത്. എന്നാൽ ദിവ്യയെ സംരക്ഷിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ദിവ്യയുടെ തെറ്റ് തിരുത്തുമെന്നാണ് പാർട്ടി പറയുന്നത്. എങ്ങനെയാണ് പാർട്ടി ദിവ്യയുടെ തെറ്റ് തിരുത്തുന്നത്.

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണ്. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി മാറി. നവീൻ ബാബുവിന്റെ കുടുംബത്തെ സർക്കാർ അപമാനിച്ചു. പരമ​ദ്രോഹിയാണ് കണ്ണൂർ ജില്ലാ കളക്ടർ. ദിവ്യയെ സഹായിക്കാനാണ് ഇങ്ങനെയൊരു വാദവുമായി എത്തിയത്. കള്ളമൊഴിയാണ് കളക്ടർ നൽകിയതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

Tags: KannurPP Divyacollector
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies