മുൻഭർത്താവിന്റെ ആത്മാവിനുവേണ്ടി കിടക്ക കത്തിക്കണം; യുവാവിനെ പറ്റിച്ച് 11 ലക്ഷം കൈക്കലാക്കി കാമുകി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുൻഭർത്താവിന്റെ ആത്മാവിനുവേണ്ടി കിടക്ക കത്തിക്കണം; യുവാവിനെ പറ്റിച്ച് 11 ലക്ഷം കൈക്കലാക്കി കാമുകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 09:27 pm IST
FacebookTwitterWhatsAppTelegram

ബീജിങ്: വിചിത്രമായ ആചാരത്തിന്റെപേരിൽ യുവാവിനെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കി കാമുകി. വിവാഹിതരാകാൻ തന്റെയും മുൻ ഭർത്താവിന്റെയും വിവാഹ കിടക്ക കത്തിക്കണമെന്ന് വിശ്വസിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. ചൈനയിലാണ് സംഭവം. 11.8 ലക്ഷം രൂപയാണ് കാമുകി യുവാവിൽ നിന്നും തട്ടിയെടുത്തത്.

തട്ടിപ്പിനിരയായ വാങ് എന്ന യുവാവ് ഡേറ്റിംഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് കാമുകി ‘ലി’യെ കണ്ടുമുട്ടുന്നത്. ധനികയും അവിവാഹിതയുമായ സ്ത്രീയായി നടിച്ച അവർ വിശ്വാസ്യത നേടിയെടുക്കാൻ വാങ്ങിനെ നേരിട്ട് കാണുമ്പോൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തു. കാര്യങ്ങൾ വിവാഹം വരെയെത്തിയപ്പോഴാണ് ഇവർ തന്ത്രപരമായി തട്ടിപ്പ് നടത്തിയത്.

തന്റെ മുൻ ഭർത്താവ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അസുഖം മൂലം മരിച്ചുവെന്നും വിവാഹിതരാകുന്നതിന് മുമ്പ് മുൻ പങ്കാളിക്ക് വേണ്ടി വിവാഹ കിടക്ക കത്തിക്കുന്ന ചടങ്ങ് നടത്തണമെന്നും ലി വാങിനോട് അഭ്യർത്ഥിച്ചു. ഇതിനായി വാങ് തനിക്ക് 100,000 യുവാൻ (11.8 ലക്ഷം രൂപ ) നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് പ്രകാരം പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്ത് നൽകുകയായിരുന്നു.

യുവതി വാങിന് ചടങ്ങുകൾ നടക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും അയച്ചു നൽകി. എന്നാൽ കുറച്ച് സമയത്തിന് ശേഷം, ലി വാങ്ങിനെ സോഷ്യൽ മീഡിയ ആപ്പുകളിൽ ബ്ലോക്ക് ചെയ്യുകയും അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ വാങ് പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഇപ്പോൾ.

Tags: ChinascamfraudWomanmarriage bedburning Ritual
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies