ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളാണ് മുതിർന്ന തമിഴ് നടൻ സത്യരാജ്. സിനിമകളിൽ ഇപ്പോഴും സജീവമാണെങ്കിലും സ്വകാര്യ ജീവത്തിൽ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം പൊതുവേദിയിൽ സംസാരിക്കാറില്ല. എന്നാലിപ്പോൾ മകൾ ദിവ്യ സത്യരാജ് വലിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
അമ്മ മഹേശ്വരി നാലുവർഷമായി കോമയിലാണെന്നാണ് അവർ വ്യക്തമാക്കുന്നത്. സത്യരാജ്-മഹേശ്വരി ദമ്പതികൾക്ക് രണ്ടുമക്കളാണ്. നടൻ സിബിയും ന്യൂട്രീഷ്യനിസ്റ്റായ ദിവ്യയും. അടുത്തിടെ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അമ്മ മഹേശ്വരിയുടെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. “ഇത് സിംഗിൾ പാരൻ്റ്സിനെ അഭിനന്ദിക്കുന്നതിനുള്ള പോസ്റ്റാണ്. എന്റെ അമ്മ കഴിഞ്ഞ നാലുവർഷമായി കോമയിലാണ്. വിട്ടിലുള്ള അമ്മയ്‌ക്ക് ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്.
അമ്മയുടെ അവസ്ഥ ഞങ്ങളെ തകർത്തു കളഞ്ഞു. പക്ഷേ ഞങ്ങളൊരു വഴിത്തിരിവിനായി ഏറെ പ്രതീക്ഷയോടെയും പോസ്റ്റീവായും കാത്തിരിക്കുകയാണ്. അമ്മയെ തിരിച്ചു കിട്ടുമെന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ നാലുവർഷമായി അച്ഛൻ മികച്ചൊരു സിംഗിൾ പാരൻ്റാണ്. അച്ഛന്റെ അമ്മയും കുറച്ചു വർഷങ്ങൾക്ക് മുൻപ് മരിച്ചു. ഞാൻ അപ്പയ്‌ക്ക് ഒരു സിംഗിൾ മോമാണ്. ഞാനും അപ്പയും ചേർന്ന് കരുത്തുറ്റ സിംഗിൾ മോംസിന്റെ ഒരു ക്ലബ് രൂപീകരിക്കും”…–എന്നാണ് ദിവ്യ കുറിച്ചത്. ബ്രെയിൻ ഹെമറേജിനെ തുടർന്നാണ് മഹേശ്വരി കോമയിലായത്. ഡോക്ടർമാർ പ്രതീക്ഷ കൈവിട്ടെന്നും എന്നാൽ ഞങ്ങൾ ഉറച്ച പ്രതീക്ഷയിലാണെന്നും അവർ പറഞ്ഞു.
View this post on Instagram
“>