വിഷ്ണു മഞ്ജുവിന്റെ പാൻ ഇന്ത്യ ചിത്രം കണ്ണപ്പയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നു. ഇത് പുറത്തുവിട്ടയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അണിയറക്കാർ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എക്സിലാണ് ലുക്ക് പ്രചരിപ്പിച്ചത്. ചിത്രീകരണ സമയസത്ത് പകർത്തിയാണ് പ്രചരിപ്പിച്ചത്. 24 ഫ്രെയിംസ് ഫാക്ടറിയാണ് ചിത്രം നിർമിക്കുന്നത്.
വർഷങ്ങൾ നീണ്ട സമർപ്പണത്തിന്റെയും അധ്വാനത്തിന്റെയും വിലയാണ് ഈ ചിത്രമെന്നും കമ്പനി പറയുന്നു.ആരും ചിത്രം പ്രചരിപ്പിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. ചോർച്ച ഗൗരവത്തിൽ എടുത്ത കമ്പനി നീതി ഉറപ്പാക്കാൻ കുറ്റവാളിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികമായി അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. എങ്ങനെയാണ് ഇത് ചോർന്നതെന്ന് കണ്ടെത്തിയിരിക്കുമെന്നും നിർമാതാക്കൾ പറഞ്ഞു.
പൊലീസിനെ സമീപിക്കുമെന്നും അവർ പറഞ്ഞു. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും അക്ഷയ്കുമാറുമടക്കം കാമിയോ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതുവരെ ചിത്രത്തെക്കുറിച്ച് അധികവിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ഇതിനടെയാണ് പ്രഭാസിന്റെ ലുക്ക് തന്നെ ചോർത്തി പ്രചരിപ്പിച്ചത്.