മഹാ വികാസ് അഘാഡിക്കും കോൺഗ്രസിനും അഴിമതിയിൽ പിഎച്ച്ഡി; വികസനങ്ങൾക്ക് തടയിടാൻ ശ്രമിക്കേണ്ടെന്ന് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാ വികാസ് അഘാഡിക്കും കോൺഗ്രസിനും അഴിമതിയിൽ പിഎച്ച്ഡി; വികസനങ്ങൾക്ക് തടയിടാൻ ശ്രമിക്കേണ്ടെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 04:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാ വികാസ് അഘാഡിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹരാഷ്‌ട്രയുടെ വികസനങ്ങൾക്ക് തടസം നിൽക്കാനാണ് മഹാ വികാസ് അഘാഡി സഖ്യം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ചന്ദ്രാപൂരിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” മഹാരാഷ്‌ട്രയുടെ വികസന പദ്ധതികൾ മുക്കുന്നവരാണ് മഹാ വികാസ് അഘാഡി നേതാക്കൾ. അഴിമതിയിൽ പിഎച്ച്ഡി എടുത്തവരാണവർ. വികസനങ്ങൾക്ക് എങ്ങനെ തടയിടാമെന്നാണ് അവർ ഓരോ ദിവസവും ചിന്തിക്കുന്നത്. കോൺഗ്രസും ഇതിൽ നിന്ന് വിഭിന്നമല്ല. ”- പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്‌ട്രയിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ മഹാ വികാസ് അഘാഡി എത്രത്തോളം വീഴ്‌ച്ചകൾ വരുത്തിയിട്ടുണ്ടെന്ന് ചാന്ദ്രാപൂരിലെ ജനങ്ങൾക്കറിയാം. ഇവിടുത്തെ ജനങ്ങൾ വികസനമില്ലായ്മയ്‌ക്ക് ഇരയായവരാണ്. എന്നാൽ മഹായുതി സർക്കാർ അധികാരത്തിലേറിയതോടെ മഹാരാഷ്‌ട്രയിലെ ജനങ്ങൾ വികസനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മഹാരാഷ്‌ട്രയുടെ ഓരോ കോണിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയെന്നതാണ് മഹായുതി സർക്കാരിന്റെയും ബിജെപിയുടെയും ലക്ഷ്യം. മഹാരാഷ്‌ട്രയ്‌ക്ക് ഡബിൾ എഞ്ചിൻ സർക്കാർ ആവശ്യമാണ്.

ഇന്ന് നിരവധി വിദേശ നിക്ഷേപങ്ങൾ മഹാരാഷ്‌ട്രയെ തേടിയെത്തുന്നു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നു. വന്ദേഭാരത് ട്രെയിനുകളും വികസന പദ്ധതികളുടെ ഭാഗമായി മഹാരാഷ്‌ട്രയിലുടനീളം ഓടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ 288 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും. നവംബർ 23 നാണ് വോട്ടെണ്ണൽ.

Tags: BJPpm modiFEATURED2Slams CongressSlams MVA
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies