നടുറോഡിൽ പ്രേതമായി അണിഞ്ഞൊരുങ്ങി കുട്ടികളെ ഉൾപ്പടെ പേടിപ്പിച്ച യുവതിക്കെതിരെ വിമർശനം. ഡൽഹിയിലാണ് യുവതിയുടെ തോന്ന്യാസം അരങ്ങേറിയത്.പശ്ചിം വിഹാറിൽ നിന്നുള്ള മേക്കപ്പ് ആർട്ടിസ്റ്റായ ഷൈഫലി നാഗ്പാൽ ആണ് ഹാലോവീൻ സ്റ്റണ്ടിന്റെ പേരിൽ രാത്രി തെരുവിൽ കുട്ടികളെ ഭയപ്പെടുത്തിയത്.
ഇതിന്റെ വീഡിയോ ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അസഭ്യവർഷമാണ് ഇതിന് ലഭിക്കുന്നത്. സ്ലീവ്‌ലെസ് വെള്ള വസ്ത്രം ധരിച്ച്, അതിൽ രക്തമെന്ന് തോന്നിക്കുന്ന ചുവന്ന നിറങ്ങളും തേച്ചിരുന്നു. ഭയപ്പെടുത്തുന്ന തരത്തിലുള്ള വിചിത്രമായ കോൺടാക്റ്റ് ലെൻസുകളും ധരിച്ചായിരിന്നു യുവതിയുടെ കോപ്രായം.
ഇവർ ഒരു പ്രാദേശിക പാർക്കിലേക്ക് കയറി പോകുന്നകതും ഈ രൂപം കണ്ട് കുട്ടികൾ ഭയപ്പെട്ട് ഓടുന്നതും വീഡിയോയിൽ കാണാം. പിന്നീട് തെരുവിലൂടെ നടക്കുന്ന ഇവരെ കണ്ട് നാട്ടുകാർ അമ്പരക്കുന്നതും കാണാം. ഞാൻ തന്നെയാണോ ഇത് ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ല എന്ന കാപ്ഷനോടെയാണ് ഇവർ വീഡിയോ പങ്കിട്ടത്.
View this post on Instagram
“>