ചേലക്കരയുടെ മാറ്റത്തിൻ്റെ തെരഞ്ഞെടുപ്പാണിത്, ബിജെപിക്ക് അനുകൂലമായ മാറ്റം വരുമെന്ന് കെ. ബാലകൃഷ്ണൻ; ആത്മവിശ്വാസത്തിൽ ബിജെപി സ്ഥാനാർത്ഥി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചേലക്കരയുടെ മാറ്റത്തിന്റെ തെരഞ്ഞെടുപ്പാണിത്, ബിജെപിക്ക് അനുകൂലമായ മാറ്റം വരുമെന്ന് കെ. ബാലകൃഷ്ണൻ; ആത്മവിശ്വാസത്തിൽ ബിജെപി സ്ഥാനാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 07:41 am IST
Facebook
Twitter
WhatsAppTelegram

ചേലക്കര: തെരഞ്ഞെടുപ്പ് ദിനത്തിൽ ആത്മവിശ്വാസത്തോടെ ചേലക്കര ബിജെപി സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ. ബിജെപിക്ക് അനുകൂലമായ മാറ്റം വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ 600-ഓളം കുടുംബങ്ങൾ അടുത്തിടെ ബിജെപിക്കൊപ്പം ചേർന്നവരാണ്. മെമ്പർഷിപ്പ് ക്യാമ്പെയ്നിലൂടെ നിരവധി പേരാണ് ബിജെപിയിൽ ചേർന്നത്.

ചേലക്കരയിലെ മാറ്റമാണിത്. ഇത്തവണ ചേലക്കര ബിജെപിക്കൊപ്പമായിരിക്കും. പോളിം​ഗ് ശതമാനവും ഉയരു‌മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന വികസനം തന്നെയാണ് ഇവിടുത്തെ പ്രശ്നം. ഭരണവിരുദ്ധ വികാരം ബിജെപിക്ക് ​ഗുണം ചെയ്യുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

രാവിലെ ഏഴിന് ആരംഭിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം വോട്ടെടുപ്പ് നീളുകയാണ്. പോളിം​ഗ് ബൂത്തിൽ രാവിലെ തന്നെ ബാലകൃഷ്ണൻ വോട്ട് ചെയ്യാനെത്തിയെങ്കിലും സാങ്കേതിക പ്രശ്നം നേരിടുകയായിരുന്നു. അതിരാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. പ്രതീക്ഷ കൈവിടാതെയാണ് മൂന്ന് മുന്നണികളും മത്സരരം​ഗത്തുള്ളത്.

എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്ക് ജയിച്ചതിന് പിന്നാലെയാണ് ചേലക്കര പുതിയ എംഎൽഎയെ തെരഞ്ഞെടുക്കുന്നത്. മണ്ഡലത്തിൽ ആറ് പേരാണ് മത്സരരം​ഗത്തുള്ളത്. 2.13 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 180 പോളിം​ഗ് ബൂത്തുകളാണ് മണ്ഡലത്തിൽ‌ സജ്ജമാക്കിയിട്ടുള്ളത്. 2.13 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിൽ വിധിയെഴുതുന്നത്.

Tags: BJPK BalakrishnanChelakkaraChelakkara BielectionPolling Day
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies