മലയാളികളുടെ 'എവർ​ഗ്രീൻ' പരിപ്പുവടയും കട്ടനും; മൊരിഞ്ഞ പരിപ്പുവട മാജിക്കിന് ഇനി സാമ്പാർ പരിപ്പ്; കിടിലൻ റെസിപ്പി ഇതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

മലയാളികളുടെ ‘എവർ​ഗ്രീൻ’ പരിപ്പുവടയും കട്ടനും; മൊരിഞ്ഞ പരിപ്പുവട മാജിക്കിന് ഇനി സാമ്പാർ പരിപ്പ്; കിടിലൻ റെസിപ്പി ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 10:40 am IST
FacebookTwitterWhatsAppTelegram

മലയാളികളുടെ ചായക്കടികളിൽ പ്രധാനിയാണ് പരിപ്പുവട. നാല് മണിക്ക് ഒരു ​ഗ്ലാസ് കട്ടൻ ചായയ്‌ക്കോ കാപ്പിക്കോ ഒപ്പം ഒരു പരിപ്പുവട കൂടി ആയാൽ സംഭവം പൊളിയായി. പാകത്തിന് മൊരിയുന്നതും ചേരുവകളുമാണ് പരിപ്പുവടയെ റിച്ച് ആക്കുന്നത്.

സാധാരണയായി കടലപ്പരിപ്പ് കൊണ്ടാണ് പരിപ്പുവട ഉണ്ടാക്കുന്നത്. എന്നാൽ സാമ്പർ പരിപ്പ് കൊണ്ടും പരിപ്പുവട തയ്യാറാക്കാം. രുചിയും ക്രിസ്പിനസും ഒട്ടും കുറയാതെ സ്വാദൂറുന്ന പരിപ്പുവട ഉണ്ടാക്കാം. റെസിപ്പി ഇതാ..

ചേരുവകൾ

  • സാമ്പാർ പരിപ്പ്- 300 ​ഗ്രാം
  • സവോള- 2
  • ചുവന്നുള്ളി – 10 എണ്ണം
  • ഉണക്കമുളക് – 5 എണ്ണം
  • പച്ചമുളക് – 5 എണ്ണം
  • ഇഞ്ചി – ചെറിയ കഷണം
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില (അരിഞ്ഞത്) – 2 തണ്ട്
  • കായപ്പൊടി – കാൽ ടീസ്പൂൺ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
  • ജീരകം- അൽപം

തയ്യാറാക്കേണ്ട വിധം

കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും പരിപ്പ് കഴുകി കുതിർക്കണം. സവോള, ചുവന്നുള്ളി, പച്ചമുളക്, ഇ‍ഞ്ചി, കറിവേപ്പില എന്നിവ വളരെ ചെറുതായി അരിഞ്ഞെടുക്കുക. മല്ലിയിലയുടെ രുചി ഇഷ്ടമുള്ളവർക്ക് അതും ചേർ‌ക്കാവുന്നതാണ്. സവോള ഉപ്പ് ചേർത്ത് തിരുമ്മി വെള്ളം പിഴിഞ്ഞെടുക്കുക.

വെള്ളം വാർ‌ന്നുപോയതിന് ശേഷം പരിപ്പ് അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരയ്‌ക്കാൻ. നന്നായി അരഞ്ഞ് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികൾ ഇതിനൊപ്പെം ചേർത്ത് കൊടുക്കുക. തുടർ‌ന്ന് നന്നായി യോജിപ്പിക്കുക. ഈ സമയം കായപ്പൊടിയും ജീരകവും കൂടി ചേർക്കുക. ഇനി ഇത് അരമണിക്കൂർ മാറ്റിവയ്‌ക്കാം. അതിനുശേഷം ഒന്നുകൂടി കുഴച്ചെടുക്കണം.

മാവിൽ നിന്ന് കുറച്ചെടുത്ത് ഉരുട്ടി കൈവെള്ളയിൽ വച്ച് പതുക്കെ ഒന്ന് അമർത്തി കൊടുക്കാം. എണ്ണയിലിട്ട് ഇടത്തരം തീയിൽ ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരാം. സ്വാദിഷ്ഠമായ പരിപ്പുവട തയ്യാർ. കട്ടന് ഒപ്പം കഴിച്ചാൽ കഴിഞ്ഞ കാലത്തേക്ക് കൂടി പോകാം…

Tags: കട്ടൻ ചായപരിപ്പുവടReceipeKattanchayayum ParippuvadayumParippParippuvada
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies