ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് വന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് വന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 10:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് വന്നാലും ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. മുംബൈയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ആർട്ടിക്കിൾ 370 റദ്ദാക്കിയതിലും അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമാണത്തിലും എക്കാലവും ഭിന്നാഭിപ്രായമാണ് കോൺഗ്രസിനുള്ളത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വോട്ടുബാങ്കുകൾ മാത്രം ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇത്തരത്തിൽ ഒരാവശ്യം ഉയർത്തുന്നത്. എന്നാൽ അവരൊന്ന് മനസിലാക്കണം, ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് എത്തിയാലും ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കില്ല.”- അമിത് ഷാ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്രയിൽ കോൺഗ്രസിനും മഹാവികാസ് അഘാഡിക്കും പിന്തുണ നൽകാമെന്നും പകരം മുസ്ലീങ്ങൾക്ക് 10 ശതമാനം സംവരണം നൽകണമെന്നും ഓൾ ഇന്ത്യ ഉലമ ബോർഡ് അറിയിച്ചിരുന്നു. ഇതിനൊപ്പം ആർഎസ്എസ് നിരോധനം നടപ്പിലാക്കണമെന്നും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നും ഉൾപ്പെടെയുളള ആവശ്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ വിമർശനം.

മുസ്ലീങ്ങൾക്ക് സംവരണം നൽകിയാൽ എസ്‌സി/ എസ്ടി, ഒബിസി തുടങ്ങിയവരുടെ സംവരണം വെട്ടിക്കുറക്കേണ്ടി വരും. അതിനാൽ വോട്ടുബാങ്കുകളെ ലക്ഷ്യം വച്ച് കോൺഗ്രസ് നടത്തുന്ന നാടകങ്ങൾ കേന്ദ്രസർക്കാർ കണക്കിലെടുക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

Tags: article 370Amit ShahSlams Congresswon’t be restored
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies