ഭാര്യയുടെ ബലാത്സംഗപരാതി; ഭർത്താവിന് 10 വർഷം തടവുശിക്ഷ; കീഴ്ക്കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയുടെ ബലാത്സംഗപരാതി; ഭർത്താവിന് 10 വർഷം തടവുശിക്ഷ; കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 02:30 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മത പ്രകാരം ലൈം​ഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സം​ഗത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി കോടതി. യുവാവിന് 10 വർഷം തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചായിരുന്നു ബോംബെ ​ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈം​ഗികബന്ധം ബലാത്സം​ഗമാണ്. പെൺകുട്ടിക്ക് സമ്മതമുണ്ടായിരുന്നെങ്കിലും പെൺകുട്ടി ഭാര്യ ആയിരുന്നാലും നിയമത്തിന്റെ കണ്ണിൽ അതിനെ നീതീകരിക്കാൻ കഴിയില്ലെന്ന് ബോംബെ ​ഹൈക്കോടതിയുടെ നാ​ഗ്പൂർ ബെഞ്ച് വ്യക്തമാക്കി.

പരസ്പരസമ്മതത്തോടെ ലൈം​ഗികമായി ഇടപഴകുന്നതിന് കുറഞ്ഞത് 18 വയസാകണമെന്നത് ഇന്ത്യൻ നിയമപ്രകാരം നിർബന്ധമാണെന്ന് ജസ്റ്റിസ് ജിഎ സനപ് ചൂണ്ടിക്കാട്ടി. 18 വയസിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമാണെന്നും അവൾ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണനാവിഷയമല്ലെന്നും ജസ്റ്റിസ് ജിഎ സനപ് കൂട്ടിച്ചേർത്തു.

യുവാവിനെതിരെ ബലാത്സം​ഗപരാതി നൽകിയത് ഭാര്യ തന്നെയായിരുന്നു. ലൈംഗികബന്ധത്തിനായി നിർബന്ധിച്ചപ്പോൾ വഴങ്ങിക്കൊടുക്കേണ്ടതായി വന്നുവെന്നും തുടർന്ന് ​ഗർഭിണിയായെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ​ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് യുവാവ് വിവാഹം കഴിച്ചത്. ഇതിന് ശേഷവും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ആവർത്തിച്ചു. ഇതോടെയാണ് പരാതി നൽകിയതെന്ന് പെൺകുട്ടി പറയുന്നു.

യുവാവിന്റെ അയൽപക്കത്താണ് പെൺകുട്ടി താമസിച്ചിരുന്നത്. 4 വർഷം ഇരുവരും പ്രണയിച്ചിരുന്നു. ഇക്കാലയളവിൽ ശാരീരികബന്ധത്തിനായി പലപ്പോഴും യുവാവ് ശ്രമിച്ചിരുന്നെങ്കിലും തടഞ്ഞു. ഒരിക്കൽ വഴങ്ങിക്കൊടുക്കേണ്ടി വന്നതോടെയാണ് ​ഗർഭിണിയായത്. സാഹചര്യം വഷളയപ്പോൾ വീട്ടിൽ വച്ചുതന്നെ വിവാഹം കഴിച്ചു. എന്നാൽ ഇതിന് ശേഷം യുവാവ് ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നും അബോർഷന് നിർബന്ധിച്ചെന്നും പെൺകുട്ടി പറയുന്നു. ഇത് തന്റെ കുഞ്ഞല്ലെന്ന് പറഞ്ഞ് ​പിതൃത്വം നിഷേധിച്ചപ്പോഴാണ് യുവാവിനെതിരെ 2019 മെയ് മാസത്തിൽ പെൺകുട്ടി പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിൽ ​ഗർഭസ്ഥശിശുവിന്റെ പിതാവ് യുവാവ് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു.

Tags: consensual sexRapePocsoBombay High Court
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies