ന്യൂസിലൻഡ് പേസർ ടിം സൗത്തി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഹാമിൾട്ടണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്നതാകും തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമെന്നും താരം വ്യക്തമാക്കി. 35-കാരനായ സൗത്തി 104 മത്സരങ്ങളിൽ നിന്ന് 385 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. നേപ്പിയറിൽ 19-ാം വയസിൽ 2008-ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് കിവീസ് യോഗ്യത നേടിയാൽ കളിക്കാൻ സജ്ജനാണെന്നും വലം കൈയൻ പേസർ വ്യക്തമാക്കി.
ഇന്ത്യക്കെതിരെയുള്ള ചരിത്ര പരമ്പര നേട്ടത്തിൽ നിർണായ പങ്ക് വഹിക്കാൻ സൗത്തിക്ക് കഴിഞ്ഞിരുന്നു. ടെസ്റ്റിൽ ടോം ലാഥമിന് നായകസ്ഥാനം കൈമാറിയതും ഈയിടെയായിരുന്നു. അതേസമയം ക്രിസ്മസിന് ശേഷമുള്ള ശ്രീലങ്കൻ പരമ്പരയിൽ കളിക്കുമോ എന്ന കാര്യം താരം വ്യക്തമാക്കിയില്ല.
18- വർഷം ബ്ലാക് ക്യാപ്സിനായി കളിക്കുക എന്നത് ജീവിത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. എനിക്ക് എല്ലാം നൽകിയ ഗെയ്മിൽ നിന്ന് മാറാനുള്ള നല്ല സമയം ഇതാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റിന് എപ്പോഴും എന്റെ ഹൃദയത്തിൽ പ്രത്യേക ഇടമുണ്ട്. —-താരം വിരമിക്കൽ പ്രഖ്യാപിക്കലിൽ പറഞ്ഞു. നവംബർ 28-നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
“Fulfilling a childhood dream”
From a farm in Northland to the world stage! Hear from Tim Southee about his decision to retire from Test cricket after the upcoming Test series against England. Read more | https://t.co/L6IuX3jCea #NZvENG pic.twitter.com/93tdLszJky
— BLACKCAPS (@BLACKCAPS) November 15, 2024















