അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചോർച്ച ഗുരുതരമാകുന്നു; റോസ്‌കോസ്‌മോസ് ആശങ്ക മനസിലാക്കുന്നില്ലെന്ന് നാസ; സഞ്ചാരികൾക്കും മുൻകരുതൽ നിർദേശങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ചോർച്ച ഗുരുതരമാകുന്നു; റോസ്‌കോസ്‌മോസ് ആശങ്ക മനസിലാക്കുന്നില്ലെന്ന് നാസ; സഞ്ചാരികൾക്കും മുൻകരുതൽ നിർദേശങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 08:28 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ചോർച്ച ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനിടെയും ഭിന്നത തുടർന്ന് നാസയും റഷ്യയിലെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും. അഞ്ച് വർഷം മുൻപ് തന്നെ പ്രശ്‌നം കണ്ടെത്തിയിരുന്നെങ്കിലും അടുത്തിടെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയായിരുന്നു. ഐഎസ്എസിൽ തുടരുന്ന ബഹിരാകാശ സഞ്ചാരികളുടെ ജീവനേയും, ലബോറട്ടറിയുടെ പ്രവർത്തനത്തേയും ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ഐഎസ്എസിലുള്ള റഷ്യൻ മൊഡ്യൂളിലാണ് ചോർച്ച കണ്ടെത്തിയിട്ടുള്ളത്. സ്വെസ്ഡ മൊഡ്യൂളിനെ ഡോക്കിങ് പോർട്ടലുമായി കണക്ട് ചെയ്യുന്ന ഹോളിലാണ് പ്രശ്‌നമെന്നാണ് വിവരം. കഴിഞ്ഞ ഏതാനും മാസത്തിനിടെ ചോർച്ച വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. ഇത് വലിയ ഭീഷണി ഉയർത്തുന്ന വിഷയാണെന്ന റിപ്പോർട്ടും നാസ പുറത്ത് വിട്ടിരുന്നു. വിഷയത്തിൽ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണെങ്കിലും നാസയും റോസ്‌കോസും പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചുള്ള അധികം വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

റഷ്യൻ ബഹിരാകാശ ഉദ്യോഗസ്ഥർ ഇതിന് പിന്നിലെ ആശങ്ക മനസിലാക്കുന്നില്ലെന്നും, ഗുരുതരമായ വിഷയമാണിതെന്നും നാസ മുൻ ബഹിരാകാശയാത്രികൻ ബോബ് കബാന പറയുന്നു. ഐഎസ്എസ് പൂർണമായും സുരക്ഷിതമാണെന്നാണ് റഷ്യൻ ബഹിരാകാശ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. എന്നാൽ ഞങ്ങൾക്ക് അതിൽ വിശ്വാസ്യതയില്ല. അത് സുരക്ഷിതമല്ലെന്ന് തന്നെയാണ് ഇപ്പോഴും കണ്ടെത്തിയിട്ടുള്ളതെന്നും” കബാന പറയുന്നു.

ഈ വർഷം ഏപ്രിലിൽ ദിവസേന ഏകദേശം 1.7 കിലോ വായു പുറത്തേക്ക് പോകുന്ന വിധത്തിൽ ചോർച്ച വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അപകടസാധ്യതകൾ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഐഎസ്എസിലെ ചില പ്രത്യേക ഭാഗങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ നാസ സ്വീകരിച്ചിട്ടുണ്ട്. ബഹിരാകാശ സഞ്ചാരികൾക്കും ഇത് സംബന്ധിച്ചുള്ള മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

Tags: ROSCOSMOSNASAInternational Space StationAstronautsFEATURED2
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies