ഇടത്തോട്ട് ചായുമെന്ന് കരുതി അന്ന് പുകഴ്ത്തി; ഇന്ന് ചമ്മൽ മാറ്റാൻ പെടാപാട്; വർഗീയതയുടെ കാളിയനെ കോൺഗ്രസ് കഴുത്തിലിട്ടു, ലീഗ് നിലപാട് പറയണമെന്ന് CPM
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടത്തോട്ട് ചായുമെന്ന് കരുതി അന്ന് പുകഴ്‌ത്തി; ഇന്ന് ചമ്മൽ മാറ്റാൻ പെടാപാട്; വർഗീയതയുടെ കാളിയനെ കോൺഗ്രസ് കഴുത്തിലിട്ടു, ലീഗ് നിലപാട് പറയണമെന്ന് CPM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 03:55 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സന്ദീപ് വാര്യർ കോൺ​ഗ്രസിലേക്ക് പോയതോടെ മലക്കം മറിഞ്ഞ് സിപിഎം. ബിജെപി വിടുമെന്ന സൂചന ലഭിച്ച ആദ്യ ഘട്ടത്തിൽ സന്ദീപ് വാര്യരെ പുകഴ്‌ത്താൻ മത്സരിച്ചിരുന്ന സിപിഎം നേതാക്കൾ, ഒടുവിൽ കിട്ടാത്ത മുന്തിരി പുളിക്കുമെന്ന നിലപാട് സ്വീകരിക്കാൻ നിർബന്ധിതരായി. ബിജെപി നേതൃത്വത്തിനെതിരെ സന്ദീപ് സംസാരിച്ച സമയത്ത് അദ്ദേഹത്തെ വേണ്ടവിധം പുകഴ്‌ത്തിയ നേതാവായിരുന്നു മുൻമന്ത്രി എകെ ബാലൻ. എന്നാലിന്ന് സന്ദീപ് കോൺ​ഗ്രസ് പാളയത്തിലേക്ക് പോയതോടെ മലക്കം മറിഞ്ഞിരിക്കുകയാണ് സിപിഎം നേതാക്കൾ.

സന്ദീപിനെ ആനയിച്ച കോൺ​ഗ്രസിനെതിരെ അതിരൂക്ഷ വിമർശനമാണ് സിപിഎം നേതാവ് എഎ റഹീം നടത്തിയത്. സന്ദീപ് വാര്യരെ എടുത്തതിലൂടെ എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്ന് വി.ഡി സതീശൻ വ്യക്തമാക്കണമെന്നും മുസ്ലിം ലീഗ് നിലപാടറിയിക്കണമെന്നും എഎ റഹീം ആവശ്യപ്പെട്ടു. തെറ്റായ സന്ദേശമാണ് കോൺഗ്രസ് നൽകിയത്. സിപിഎമ്മിലേക്ക് സന്ദീപിനെ സ്വാഗതം ചെയ്തിട്ടില്ല. സന്ദീപിനെ സ്വാഗതം ചെയ്യുന്നത് സംബന്ധിച്ച് പരിശോധനയും ആലോചനയും നടത്തിയെന്ന് കരുതിക്കോ.. മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തയാളാണ്‌ സന്ദീപ്. കേരളത്തിൽ പാർട്ടി മാറണം എന്ന് ആഗ്രഹിക്കുന്നവരുടെ അവസാന ചോയ്സാണ് കോൺഗ്രസ്. അതിൽ ആർക്കും തർക്കമില്ലെന്നും എഎ റഹീം പറഞ്ഞു.

കോൺഗ്രസ് വർഗീയതയുടെ കാളിയനെ കഴുത്തിൽ അണിഞ്ഞെന്നാണ് സിപിഎം നേതാവ് എം. ബി രാജേഷിന്റെ പ്രതികരണം. നൂറുകണക്കിന് വിദ്വേഷ പ്രസ്താവനകൾ നടത്തിയ ആളാണ് സന്ദീപെന്നും വർഗീയതയുടേ കാളിയനെ കഴുത്തിലിടുന്നത് അലങ്കാരമായാണ് കോൺ​ഗ്രസ് കണക്കാക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു.

സന്ദീപിനെ സിപിഎമ്മിൽ എടുക്കാൻ ഒരു ചർച്ചയും നടത്തിയിട്ടില്ല. എ.കെ ബാലൻ ആരെക്കുറിച്ചും മോശം പറയാത്ത ആളായതിനാലാണ് സന്ദീപിനെക്കുറിച്ച് അന്നു നല്ലത് പറഞ്ഞത്. കോൺഗ്രസിലെ മതനിരപേക്ഷ വാദികൾക്കോ ലീഗിനോ കൊണ്ടുനടക്കാൻ പറ്റുന്നയാളാണോ സന്ദീപെന്നും എംബി രാജേഷ് ചോദിച്ചു. സന്ദീപ് വാര്യർ വെറും ബിജെപി അല്ല, അയാൾ ചെറുപ്പം മുതൽ ആർഎസ്എസാണെന്നും സിപിഎം നേതാവ് പ്രതികരിച്ചു.

ഒറ്റരാത്രി കൊണ്ട് പാർട്ടി മാറിയ ഡോ. പി സരിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. “സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം പാലക്കാടിനെ ബാധിക്കുന്ന വിഷയമല്ല. അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല” സരിൻ പറഞ്ഞുനിർത്തി.

Tags: CongressBJPCPMSandeep Variersandeep g varier
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies