ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ പവിഴപ്പുറ്റുകൾ കണ്ടെത്തി നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ പ്രിസ്റ്റൈൻ സീസ് ടീം . തെക്കു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപുകള്‍ക്കുസമീപത്തെ കപ്പൽ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോയപ്പോഴാണ് 300 വര്‍ഷം പഴക്കമുള്ള ഈ പവിഴപ്പുറ്റുകൾ കണ്ടെത്തിയത്.ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പവിഴപ്പുറ്റാണ് ഇത്. നീലത്തിമിംഗലത്തേക്കാൾ വലുതാണ് ഇതെന്നാണ് റിപ്പോർട്ട്.
“ഈ കണ്ടെത്തൽ സമുദ്രത്തെക്കുറിച്ചുള്ള നമ്മുടെ വിസ്മയവും വിസ്മയവും വീണ്ടും ഉണർത്തുന്നു. “ഈ മെഗാ പവിഴം കണ്ടെത്തുന്നത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം കണ്ടെത്തുന്നതിന് തുല്യമാണ്,” നാഷണൽ ജിയോഗ്രാഫിക് എക്സ്പ്ലോററും പ്രിസ്റ്റൈൻ സീസിന്റെ സ്ഥാപകനുമായ എൻറിക് സാല പറഞ്ഞു.പാവോണ ക്ലാവസ് അല്ലെങ്കിൽ ഷോൾഡർ ബ്ലേഡ് പവിഴം എന്നറിയപ്പെടുന്ന കോറൽ കോളനി, ബഹിരാകാശത്ത് നിന്ന് കാണാൻ കഴിയുന്നത്ര വിശാലമാണ്.
34 മീറ്റര്‍ വീതിയും 32 മീറ്റര്‍ നീളവും 5.5 മീറ്റര്‍ ഉയരവുമുണ്ടിതിന്. 1000 കോടി പോളിപ്പുകള്‍ ചേര്‍ന്നാണ് ഈ പവിഴപ്പുറ്റിന് ജന്മംനല്‍കിയിരിക്കുന്നത്.“ഇത് സോളമൻ ദ്വീപുകളിലെ സമുദ്ര ആവാസ വ്യവസ്ഥകൾക്ക് കൂടുതൽ സംരക്ഷണം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു“ എന്നാണ് ഗവേഷകർ പറയുന്നത് .














