ആയത്തുള്ള അലി ഖമേനി കോമയിലാണെന്നും, ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നും റിപ്പോർട്ട്; നിഷേധിച്ച് ഇറാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആയത്തുള്ള അലി ഖമേനി കോമയിലാണെന്നും, ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നും റിപ്പോർട്ട്; നിഷേധിച്ച് ഇറാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 08:57 am IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കോമയിലെന്ന് റിപ്പോർട്ട്. 85കാരനായ ആയത്തുള്ളയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യസ്ഥിതി മോശമായത് കൊണ്ടാണ് ആയത്തുള്ളയുടെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ അടുത്ത നേതാവായി തെരഞ്ഞെടുത്തതെന്നാണ് വിവരം. 1989 മുതൽ ആയത്തുള്ള അലി ഖമേനി ഇറാന്റെ പരമോന്നത നേതാവെന്ന പദവി വഹിക്കുന്നു. റുഹൊല്ല ഖമേനിയുടെ പിൻഗാമിയായിട്ടാണ് ആയത്തുള്ള സ്ഥാനം ഏറ്റെടുക്കുന്നത്.

അധികം വൈകാതെ ആയത്തുള്ള സ്ഥാനമൊഴിയുമൊന്നും, അതീവ രഹസ്യമായിട്ടാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതെന്നും സൂചനയുണ്ട്. സെപ്തംബർ 26ന് ചേർന്ന രഹസ്യ യോഗത്തിലാണ് ഈ തീരുമാനം എടുക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി മൊജ്തബ ഖമേനി ഭരണത്തിൽ കാര്യക്ഷമമായി ഇടപെടലുകൾ നടത്താറുണ്ട്. പൊതുവേദികളിൽ അപൂർവമായി മാത്രമേ മൊജ്തബ പ്രത്യക്ഷപ്പെടാറുള്ളു. ജനരോഷം തടയാൻ വേണ്ടിയാണ് ആയത്തുള്ളയെ അടുത്ത നേതാവായി തെരഞ്ഞെടുത്ത വിവരം രഹസ്യമാക്കി വച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ആയത്തുള്ള അലി ഖമേനി കോമയിലാണെന്ന റിപ്പോർട്ടുകൾ ഇറാൻ തള്ളിക്കളഞ്ഞു. ആയത്തുള്ള മരിച്ചുവെന്ന തരത്തിലും ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് പൂർണമായും തെറ്റായ പ്രചരണമാണെന്ന് വ്യക്തമാക്കിയ ഇറാൻ ആയത്തുള്ളയുടെ ചില ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സെപ്തംബറിൽ ഹിസ്ബുള്ള ഭീകരർക്കെതിരെ ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തിൽ പരിക്കേറ്റ ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിയുമായി തന്റെ ഓഫീസിലിരുന്ന ആയത്തുള്ള സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Tags: ComaMojtaba KhameneiIRANFEATURED2
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies