"പോവണമെന്ന് തോന്നി, അയാൾ പോയി; ഒരു സംസ്ഥാന സമിതി അംഗത്തിന്റെ കുറവുണ്ട്, തെരഞ്ഞെടുപ്പിന് ശേഷം അത് നികത്തും": എംടി രമേശ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പോവണമെന്ന് തോന്നി, അയാൾ പോയി; ഒരു സംസ്ഥാന സമിതി അംഗത്തിന്റെ കുറവുണ്ട്, തെരഞ്ഞെടുപ്പിന് ശേഷം അത് നികത്തും”: എംടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 05:43 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കോൺഗ്രസിൽ നിൽക്കണമെങ്കിൽ പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണമെന്ന അവസ്ഥയിലെത്തിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇടത്, വലത് മുന്നണികൾ തരാതരം ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർ പോയത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ബിജെപി വലിയ ഭൂരിപക്ഷത്തിൽ പാലക്കാട് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലീം ലീഗ് എന്നാൽ ഒരു സാമുദായിക പാർട്ടിയാണ്, ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ്. യുഡിഎഫിന് അകത്ത് പ്രവർത്തിക്കണമെങ്കിൽ, കോൺഗ്രസിൽ നിൽക്കണമെങ്കിൽ, പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണമെന്ന അവസ്ഥയാണ്. വി.ഡി സതീശനും കോൺഗ്രസ് നേതാക്കളും നൽകുന്ന സൂചന അതാണ്. പാണക്കാട് തങ്ങളാണോ സതീശനും സുധാകനുമൊക്കെയാണോ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്.

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് അർഹതയില്ല. ഇരുമുന്നണികളും തരാതരം ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും ഉപയോഗിച്ചിട്ടുണ്ട്. മുസ്ലിംലീഗിനെ കുറിച്ച് സന്ദീപ് വാര്യർ പറഞ്ഞ മുൻനിലപാട് കൂടി എടുത്ത് നോക്കണം. സന്ദീപ് വാര്യരോട് എന്ത് പറഞ്ഞാണ് കോൺഗ്രസ് വിലപേശിയത് എന്നറിയില്ല. രാഷ്‌ട്രീയം വിലപേശൽ അല്ല, നിലപാട് ആണ്. അത് സന്ദീപിന് ഇല്ലെന്നും എംടി രമേശ് കുറ്റപ്പെടുത്തി.

ഇത്രയും കാലം പറഞ്ഞത് പാർട്ടി നിലപാട് മാത്രമാണെന്ന സന്ദീപ് വാര്യറുടെ പ്രസ്താവനക്കെതിരെയും എംടി രമേശ് വിമർശനമുന്നയിച്ചു. സന്ദീപിന്റെ ഇത്തരം പ്രസ്താവനയ്‌ക്ക് സഭ്യമല്ലാത്ത ഭാഷയിൽ മറുപടി പറയേണ്ടി വരും. അത് ഞാൻ ഉപയോഗിക്കുന്നില്ല. കെ സുരേന്ദ്രനെയല്ല, നരേന്ദ്രമോദിയെ തന്നെയാണ് സന്ദീപ് വിമർശിക്കുന്നത്. ഈ രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ ആകെത്തുക എന്നത് പാലക്കാട്ടെ ബിജെപിയുടെ വിജയമാണ്. സന്ദീപ് വാര്യർ പോയത് തെരഞ്ഞെടുപ്പിനെ ഒരിക്കലും ബാധിക്കില്ല. അയാൾക്ക് പോവണമെന്ന് തോന്നി, അയാൾ പോയി. ഒരു സംസ്ഥാന സമിതി അംഗത്തിന്റെ കുറവുണ്ട്, തെരഞ്ഞെടുപ്പിന് ശേഷം അത് നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: FEATURED2CongressBJPSandeep Variermt rameshsandeep g varier
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies