നൈജീരിയൻ പ്രസിഡന്റിന് മോദി നൽകിയ വിശിഷ്ട സമ്മാനം; 'സിലോഫർ പഞ്ചാമൃത കലശ്'; കൂടുതലറിയാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൈജീരിയൻ പ്രസിഡന്റിന് മോദി നൽകിയ വിശിഷ്ട സമ്മാനം; ‘സിലോഫർ പഞ്ചാമൃത കലശ്’; കൂടുതലറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 10:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നൈജീരിയയിലെത്തിയിരുന്നു.17 വർഷത്തിനിടെ പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ നേതാവാണ് മോദി. തലസ്ഥാനമായ അബൂജയിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹവും നൈജീരിയൻ നേതൃത്വവും ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ അതിവിശിഷ്ടമായ സമ്മാനമാണ് നൈജീരിയൻ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന് പ്രധാനമന്ത്രി നൽകിയത്. കരകൗശല വൈദഗ്ധ്യം വെളിവാക്കുന്ന മനോഹരമായ ഒരു സിലോഫർ പഞ്ചാമൃത കലശമാണ് മോദി സമ്മാനിച്ചത്. മഹാരാഷ്‌ട്രയിലുള്ള കോലാപൂരിന്റെ പരമ്പരാഗത കരകൗശല മികവിന്റെ ഉത്തമ ഉദാഹരണമാണ് ഈ പഞ്ചാമൃത കലശം.

ഉയർന്ന ഗുണമേന്മയുള്ള വെള്ളിയിൽ നിന്നാണ് കലശം നിർമ്മിച്ചിരിക്കുന്നത്. സങ്കീർണ്ണമായ കൊത്തുപണികളും പുഷ്പ പാറ്റേണുകളും ദേവതകളുടെ ചിത്രീകരണങ്ങളും ഇതിന്റെ പ്രതലത്തിലുണ്ട്. കോലാപൂർ മേഖലയിൽ ഇത്തരം അലങ്കാര നിർമ്മിതികളിൽ ഏർപ്പെട്ടിരിക്കുന്ന ലോഹപ്പണിക്കാരുണ്ട്.

മതപരമായ ചടങ്ങുകളിൽ പലപ്പോഴും ഉപയോഗിക്കുന്നതിനാൽ കലശത്തിന് വലിയ സാംസ്കാരിക പ്രാധാന്യമുണ്ട്. കൂടാതെ പാൽ, തൈര്, നെയ്യ്, തേൻ, പഞ്ചസാര എന്നിവയുടെ പവിത്ര മിശ്രിതമായ പഞ്ചാമൃതം ഇതിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ കലശത്തിന് സാംസ്കാരികവും നയതന്ത്രപരവുമായ മൂല്യമുണ്ട്. ഇത് ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണ്. ഇന്ത്യയുടെ വിലപ്പെട്ട സമ്മാനത്തിന് നൈജീരിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു.

 

 

Tags: nigeriagiftpm modiSilofar Panchamrit Kalash
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies