റഷ്യയുമായുള്ള പോരാട്ടത്തിന്റെ 1000 ദിനങ്ങൾ അടയാളപ്പെടുത്തി യുക്രെയ്ൻ; സൈനിക സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി കിം ജോങ് ഉൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുമായുള്ള പോരാട്ടത്തിന്റെ 1000 ദിനങ്ങൾ അടയാളപ്പെടുത്തി യുക്രെയ്ൻ; സൈനിക സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി കിം ജോങ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 06:33 am IST
FacebookTwitterWhatsAppTelegram

യുക്രെയ്ൻ-റഷ്യ പോരാട്ടം 1000 ദിവസം പിന്നിടുന്നു. 2022 ഫെബ്രുവരി 24ന് തുടങ്ങിയ പോരാട്ടം ഇന്നും അവസാനമില്ലാതെ തുടരുന്നതിൽ പല ലോകരാജ്യങ്ങളും ആശങ്കയറിയിച്ചിട്ടുണ്ട്. പോരാട്ടത്തിൽ ആയിരക്കണക്കിന് യുക്രെയ്ൻ പൗരന്മാർ മരിക്കുകയും, അറുപത് ലക്ഷത്തോളം പേർ അഭയാർത്ഥികളായി മാറുകയും ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുക്രെയ്‌നിൽ റഷ്യ നടത്തിയ അധിനിവേശത്തിന് ശേഷം രാജ്യത്തെ ജനസംഖ്യ നാലിലൊന്നായി കുറഞ്ഞു. രണ്ട് വർഷമായി തുടരുന്ന യുദ്ധം രാജ്യത്തിന്റെ ജിഡിപി വളർച്ചയേയും പ്രതികൂലമായി ബാധിച്ചു.

സൈനികതലത്തിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചുണ്ടെന്നാണ് വിവരം. എങ്കിൽ പോലും ഈ കണക്കുകൾ ഇരുകൂട്ടരും അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ വിദേശരാജ്യങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുവശത്തും ലക്ഷക്കണക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. ജനുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മടങ്ങിവരുമ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചേക്കാമെന്നാണ് ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും, 33 മാസമായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ ഗതി മാറ്റാൻ അതുകൊണ്ട് സാധിച്ചേക്കില്ലെന്നാണ് മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം റഷ്യയ്‌ക്ക് സൈനിക പിന്തുണ നൽകാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ വിവിധ രാജ്യങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. 11,000ത്തിലധികം ഉത്തരകൊറിയൻ സൈനികരെയാണ് റഷ്യ ഇപ്പോൾ അതിർത്തി മേഖലകളിലായി വിന്യസിച്ചിരിക്കുന്നത്. കുർസ്‌ക് മേഖലയിൽ യുക്രെയ്ൻ സൈന്യവും ഉത്തരകൊറിയൻ സൈനികരും തമ്മിൽ ഏറ്റുമുട്ടിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ റഷ്യൻ മന്ത്രിസഭാംഗമായ അലക്സാണ്ടർ കോസ്ലോവുമായി കൂടിക്കാഴ്ച നടത്തിയതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരകൊറിയയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. റഷ്യൻ മിലിട്ടറി അക്കാദമിയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവും ഇവിടെ എത്തിയിരുന്നു. റഷ്യയിലേക്ക് സൈനികരെ അയയ്‌ക്കുന്നതിന് പകരമായി ഉത്തരകൊറിയയുടെ ആണവായുധ പദ്ധതിക്ക് സാങ്കേതികവിദ്യയുടെ പിന്തുണ നൽകാനുള്ള ശ്രമങ്ങളാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉള്ളതെന്നാണ് വിവരം.

Tags: KIM JONG UNRussiaUkraineUkraine War
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies