റഹ്മാന് പിന്നാലെ വിവാഹമോചനം പ്രഖ്യാപിച്ച് ബാസിസ്റ്റ് മോഹിനി ഡേ; സുഹൃത്തുക്കളായി തുടരുമെന്ന് പ്രസ്താവന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഹ്മാന് പിന്നാലെ വിവാഹമോചനം പ്രഖ്യാപിച്ച് ബാസിസ്റ്റ് മോഹിനി ഡേ; സുഹൃത്തുക്കളായി തുടരുമെന്ന് പ്രസ്താവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 03:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സംഗീത സംവിധായകൻ AR റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹ മോചിതരാകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. 29 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നുവെന്ന സൈറ ബാനുവിന്റെ അഭിഭാഷകയുടെ പ്രസ്താവന സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആർ റഹ്‌മാനും സ്ഥിരീകരിച്ചിരുന്നു. എന്നാലിപ്പോൾ ഈ വാർത്ത പുറത്തുവന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും തന്റെ വിവാഹ മോചന വാർത്ത പങ്കുവച്ചിരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സംയുക്ത പോസ്റ്റിലാണ് മോഹിനിയും സംഗീതസംവിധായകനായ ഭർത്താവ് മാർക്ക് ഹാർട്ട്‌സുച്ചും തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. “ഞാനും മാർക്കും വേർപിരിഞ്ഞതായി ഹൃദയഭാരത്തോടെ അറിയിക്കുന്നു. ഇതുവരെ കൂടെയുണ്ടായിരുന്ന ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നന്ദി അറിയിക്കുന്നു. ഇത് ഞങ്ങൾ തമ്മിലുള്ള പരസ്പര ധാരണയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞങ്ങൾ ഇരുവരും തീരുമാനിച്ചു” ഇൻസ്റ്റഗ്രാം പോസ്റ്റിൽ മോഹിനി പറഞ്ഞു.

വേർപിരിഞ്ഞാലും മാർക്കുമായി പ്രോജക്ടുകളിൽ സഹകരിക്കുന്നത് തുടരുമെന്നും മോഹിനി കൂട്ടിച്ചേർത്തു. MaMoGi, മോഹിനി ഡേ ഗ്രൂപ്പുകൾ ഉൾപ്പെടെ നിരവധി പ്രോജക്ടുകളിൽ ഒരുമിച്ച് പ്രവർത്തിക്കും. സുഹൃത്തുക്കളും ആരാധകരും ഈ തീരുമാനത്തെ പിന്തുണയ്‌ക്കണമെന്നും അവരെ മുൻവിധിയോടെ വിലയിരുത്തരുതെന്നും അവർ അഭ്യർത്ഥിച്ചു. 29 കാരിയായ മോഹിനി ഡേ കൊൽക്കത്തയിൽനിന്നുള്ള ബാസ് പ്ലേയറാണ് (നാല് സ്ട്രിങ്ങുകളുള്ള ഇലക്ട്രിക് ഗിറ്റാർ). ഗാൻ ബംഗ്ലാ ടിവിയിലെ ‘വിൻഡ് ഓഫ് ചേഞ്ച്’ എന്ന മ്യൂസിക് സീരീസിന്റെ ഭാഗമായിരുന്നു. ലോകമെമ്പാടുമുള്ള 40-ലധികം ഷോകളിൽ മോഹിനി റഹ്മാനോടൊപ്പം പങ്കെടുത്തിട്ടുണ്ട്. 2023 ൽ അവർ തന്റെ ആദ്യത്തെ മ്യൂസിക് ആൽബവും പുറത്തിറക്കിയിരുന്നു.

Tags: divorceAR RahmanMohini DeybassistRahman's troupe
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies