ദാനമായി ലഭിച്ച ഭൂമിയാണ് വിൽപന നടത്തിയത്; മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന അവകാശവാദം വീണ്ടും തള്ളി ഫാറൂഖ് കോളേജ് മാനേജ്‌മെന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദാനമായി ലഭിച്ച ഭൂമിയാണ് വിൽപന നടത്തിയത്; മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന അവകാശവാദം വീണ്ടും തള്ളി ഫാറൂഖ് കോളേജ് മാനേജ്‌മെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 05:31 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന അവകാശവാദം വീണ്ടും തള്ളി കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ്. ദാനമായി ലഭിച്ച ഭൂമിയാണ് വിൽപന നടത്തിയതെന്ന് മാനേജ്‌മെന്റ് വഖ്ഫ് ട്രൈബ്യൂണൽ വ്യക്തമാക്കി. എന്നാൽ‌ ഈ വാദത്തെ പൂർണമായി നിഷേധിക്കുകയാണ് ഭൂമിയുടെ മുൻ ഉടമയായ സിദ്ദിഖ് സേഠും വഖ്ഫ് സംരക്ഷണ സമിതിയും.

1950-ൽ ദാനമായി ലഭിച്ച ഭൂമിയാണ് മുനമ്പത്തേത് എന്ന് ആവർത്തിക്കുകയാണ് ഫാറൂഖ് കോളേജ്. ഈ ഭൂമിയാണ് 2019-ൽ വിൽപന നടത്തിയത്. വഖ്ഫ് ബോർഡ് ഭൂമിയേറ്റെടുത്തത് ഏകപക്ഷീയമാണെന്നും തങ്ങളുടെ നിലപാട് കേട്ടില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. ഭൂമി വഖ്ഫിൻ്റേതാണെന്ന് വ്യക്തമാക്കി വഖ്ഫ് രജിസ്റ്ററിൽ ചേർത്തിരുന്നു. സബ് രജിസ്ട്രാർ ഓഫീസിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ഈ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് മാനേജ്മെൻ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകിയത്. സിദ്ദിഖ് സേഠിന്റെ ബന്ധുക്കളും വഖ്ഫ് സംരക്ഷണ സമിതിയും കേസിൽ കക്ഷി ചേരും. കേസ് അടുത്ത മാസം ആറിലേക്ക് മാറ്റി.

എന്നാൽ മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്നും ഇതിന്റെ രേഖകൾ ഹാജരാക്കുമെന്നുമാണ് വഖ്ഫ് സംരക്ഷണ സമിതിയുടെ നിലപാട്. എല്ലാവരും ഒരുമിച്ച് പറഞ്ഞതാണ് മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന്. പക്ഷേ ഫാറൂഖ് കോളേജിന് മാത്രമാണ് മനസിലാകാത്തത്. കോളേജിന് ഇത് തിരിച്ച് പിടിക്കുന്നതിന് എന്തൊക്കെയോ സാങ്കേതിക പ്രശ്നങ്ങളുണ്ട്. സാങ്കേതിക പ്രശ്നമല്ല വലുതെന്നും വഖ്ഫാണ് വലുതെന്നും സംരക്ഷണ സമിതി ഭാരവാഹി അൽത്താഫ് പറഞ്ഞു.

വഖ്ഫ് ആവശ്യത്തിനായാണ് ഭൂമി കോളേജ് മാനേജ്‌മെൻ്റിന് നൽകിയതെന്നാണ് സിദ്ദിഖ് സേഠിന്റെ കുടുംബം പറയുന്നത്. സിദ്ദിഖ് സേഠിന്റെ കുടുംബത്തിന്റെയും വഖ്ഫ് സംരക്ഷണ സമിതിയുടെ വാദം കൂടി കേട്ടശേഷമാകും വഖ്ഫ് ട്രെെബ്യൂണൽ തീരുമാനമെടുക്കുക. മുനമ്പത്തെ അനിശ്ചിത കാല സമരം 41-ാം ദിവസത്തിലേക്ക് കടക്കുകയാണ്.

Tags: MUNAMBAMFAROOK COLLEGEWaqfSiddhiq Seth
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies