ജനങ്ങൾ പ്രതിപക്ഷത്തെ സമയമാകുമ്പോൾ ശിക്ഷിക്കുന്നു; ജനങ്ങൾ തിരസ്‌കരിച്ചവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങൾ പ്രതിപക്ഷത്തെ സമയമാകുമ്പോൾ ശിക്ഷിക്കുന്നു; ജനങ്ങൾ തിരസ്‌കരിച്ചവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 11:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വളരെയധികം പ്രത്യേകതകളുള്ള ശീതകാല സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യകരമായ ചർച്ചകളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

” 2024 ന്റെ അവസാന മാസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യം 2025നെ വരവേൽക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ്. പാർലമെന്റെിന്റെ ഈ സമ്മേളനം പല വിധത്തിൽ സവിശേഷതയുള്ളതാണ്. നാളെ ഭരണഘടനയുടെ 75-ാം വർഷം ആഘോഷിക്കപ്പെടാൻ പോകുകയാണ്. സംവിധാൻ സദനിൽ ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കപ്പെടും. ഈ അവസരത്തിൽ ആരോഗ്യകരമായ ചർച്ചകൾ എല്ലാവരുടെ ഭാഗത്ത് നിന്നുമുണ്ടാകണം.”- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ വോട്ടർമാർ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസം പുലർത്തുന്നവരാണ്. എന്നാൽ ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ടവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്നു. ജനങ്ങൾ അവരുടെ എല്ലാ പ്രവർത്തനങ്ങളും വിലയിരുത്തി സമയമാകുമ്പോൾ ശിക്ഷിക്കുന്നു. അത്തരത്തിൽ 80-90 തവണ ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ടവരുണ്ട്. അവർ പാർലമെന്റിൽ സമാധാനപരമായ ചർച്ചകൾ നടത്താൻ അനുവദിക്കുന്നില്ല. ഇത്തരക്കാർ ജനാധിപത്യത്തെയോ ജനങ്ങളെയോ മാനിക്കുന്നില്ലെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിക്കാത്തതിനാലാണ് ഇവർ പരാജയപ്പെടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

#WATCH | Delhi: On #ParliamentWinterSession, PM Narendra Modi says, “The voters of India are dedicated to democracy, their dedication to the Constitution, their faith in the parliamentary working system, all of us sitting in the Parliament will have to live up to the sentiments… pic.twitter.com/30ulGcqAOn

— ANI (@ANI) November 25, 2024

രാജ്യത്തിനും ജനങ്ങൾക്കുമായി പ്രവർത്തിക്കാൻ ഓരോരുത്തർക്കും സാധിക്കണം. ജനങ്ങളുടെ വിഷയങ്ങളും പ്രശ്‌നങ്ങളും പാർലമെന്റിൽ ആരോഗ്യകരമായി ഉയർത്തിക്കാട്ടണം. ശീതകാല സമ്മേളനം ഉത്സാഹത്തോടെ ആരോഗ്യകരമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വഖ്ഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകളാണ് സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിർമാണങ്ങളിൽ ഒരു സഹകരണ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: Parliamentwinter sessionpm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies