ഉണ്ടക്കണ്ണ് തള്ളി പിസയ്ക്ക് മുകളിൽ കിടക്കുന്ന തവള; ചൈനയിൽ പുതിയ വിഭവവുമായി പിസ ഹട്ട്; ചിത്രങ്ങൾ വൈറൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഉണ്ടക്കണ്ണ് തള്ളി പിസയ്‌ക്ക് മുകളിൽ കിടക്കുന്ന തവള; ചൈനയിൽ പുതിയ വിഭവവുമായി പിസ ഹട്ട്; ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 05:59 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണത്തിൽ പലവിധ കൂട്ടുകൾ പരീക്ഷിച്ച് രുചി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. മികച്ച രീതിയിൽ അലങ്കാരപ്പണികളൊക്കെ ചെയ്ത് വിളമ്പുന്നതിലും നാം ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത് വ്യത്യസ്തമായ മറ്റൊരു ഭക്ഷണമാണ്. ‘ അയ്യേ ഇതെന്താ ഇങ്ങനെ അലങ്കരിച്ചിരിക്കുന്നേ’ എന്ന് തോന്നുമെങ്കിലും ചൈനയിൽ ഇവനാണ് താരം.

ചൈനയിലെ പിസ ഹട്ടാണ് വ്യത്യസ്തമായ പിസ ഒരുക്കിയിരിക്കുന്നത്. ഡീപ്പ് ഫ്രൈ ചെയ്ത തവളയാണ് ഈ പിസയുടെ ഹൈലൈറ്റ്. ഭക്ഷണപ്രേമികളെ ആകർഷിക്കാനായാണ് ഇത്തരത്തിൽ പിസ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പിസ ഹട്ടിന്റെ വാദം. പക്ഷെ പിസയ്‌ക്ക് മുകളിൽ തവള മലർന്നുകിടക്കുന്ന ചിത്രങ്ങൾ പുറത്തെത്തിയതോടെ സംഗതി സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയായി. ചിത്രവും വൈറലായി. ചൈനയിൽ വളരെ പ്രചാരത്തിലുള്ള ഭക്ഷണമാണ് തവള ഫ്രൈ എന്നും പിസാ ഹട്ട് പറയുന്നു.

രണ്ട് ഉണ്ടക്കണ്ണുകളും ഇതിൽ വച്ചിട്ടുണ്ട്. തവളയുടെ ഉണ്ടക്കണ്ണുകൾക്കായി പുഴുങ്ങിയ മുട്ട മുറിച്ച് അതിൽ സോസ് കൊണ്ട് അലങ്കരിച്ച്, ഇതിന് മുകളിലായി കറുത്ത ഒലീവ് വട്ടത്തിൽ മുറിച്ചതാണ് വച്ചിരിക്കുന്നത്. ‘ ഗോബ്ലിൻ പിസ’ എന്നാണ് ഇതിന് പിസ ഹട്ട് നൽകിയിരിക്കുന്ന പേര്.

സംഭവം വൈറലായതോടെ നിരവധി ഭക്ഷണപ്രേമികൾ അഭിപ്രായങ്ങൾ പങ്കുവച്ച് രംഗത്തെത്തി. ഇത് വളരെയധികം വിചിത്രമായിരിക്കുന്നു, എല്ലാവർക്കും ഇത് ഇഷ്ടപ്പെടില്ല എന്ന തരത്തിലുള്ള നിരവധി കമന്റുകൾ ഗോബ്ലിൻ പിസയ്‌ക്ക് ലഭിച്ചു. അതേസമയം തവള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ വലിയ പിന്തുണയാണ് പിസ ഹട്ടിന് ലഭിക്കുന്നത്. ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വീ ചാറ്റിലൂടെയാണ് പിസ ഹട്ട് പുതിയ വിഭവം അനൗൺസ് ചെയ്തത്.

ചൈനയിൽ തവളയിറച്ചി കഴിക്കുന്നവർ വ്യാപകമാണെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കുറിച്ചു. തവളയുടെ ഇറച്ചി ചിക്കനും മീനു കഴിക്കുന്നതുപോലെ തന്നെയാണെന്ന അഭിപ്രായവും ചിലർ പങ്കുവെയ്‌ക്കുന്നു. ഇന്ത്യൻ രൂപ 2000 ത്തോളമാണ് ഗോബ്ലിൻ പിസയുടെ വില. അതായത് 169 യുവാൻ.

Tags: viralChinese Pizza HutDeep-Fried Frog
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies