മിഷേൽ കേസ് ശരിക്കും അന്വേഷിക്കുന്നത് പോലെ തോന്നി, ചില സീനുകൾ എടുത്തപ്പോൾ ഭയപ്പെട്ടിരുന്നു; ഒരിക്കലും പൊലീസിനെതിരെ സംസാരിച്ചിട്ടില്ല: അഭിലാഷ് പിള്ള
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മിഷേൽ കേസ് ശരിക്കും അന്വേഷിക്കുന്നത് പോലെ തോന്നി, ചില സീനുകൾ എടുത്തപ്പോൾ ഭയപ്പെട്ടിരുന്നു; ഒരിക്കലും പൊലീസിനെതിരെ സംസാരിച്ചിട്ടില്ല: അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 09:04 pm IST
FacebookTwitterWhatsAppTelegram

തനിക്ക് ചുറ്റും നടന്നതും നേരിട്ട് കണ്ടിട്ടുള്ളതുമൊക്കെയാണ് കഥയാക്കുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വർഷങ്ങൾക്ക് മുമ്പ് നടന്ന മിഷേൽ കേസിനെ ആസ്പദമാക്കി ഒരുക്കിയ ‘ആനന്ദ് ശ്രീബാല’ മികച്ച കളക്ഷൻ നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയുടെ പ്രതികരണം. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അഭിലാഷ് പിള്ള.

എനിക്ക് നേരിട്ടറിയാവുന്ന സംഭവമാണ് മിഷേൽ കേസ്. അത് എപ്പോഴെങ്കിലും സിനിമയാക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങളാണ് സിനിമയിൽ കൊണ്ടുവന്നിരിക്കുന്നത്. ചില കേസുകൾ മനസിനെ വല്ലാതെ തൊടും. അതുകൊണ്ടാണ് ഈ കേസ് ഞാൻ കഥയാക്കിയത്.

സിനിമ തുടങ്ങിയപ്പോൾ ഞങ്ങൾ ഇത് ശരിക്കും അന്വേഷിക്കുന്നത് പോലെയാണ് തോന്നിയത്. സിനിമയിൽ നിന്നും മാറി കേസിലേക്ക് പോവുകയാണോ എന്ന് ഞാൻ പല തവണ വിഷ്ണുവിനോട് ചോദിച്ചിട്ടുണ്ട്. ചില സീനുകളൊക്കെ ചെയ്യുമ്പോൾ എന്തായിരിക്കും പ്രേക്ഷകരുടെ പ്രതികരണം എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. ഇതിന്റെ എതിർവശത്തുള്ള ആളുകളെ ഇതെങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിരുന്നു.

ചില കാര്യങ്ങളിൽ നമ്മൾ ശബ്ദിക്കണം. അതിനുള്ള ഞങ്ങളുടെ ഒരു മീഡിയമാണ് സിനിമ. മിഷേലിന് എന്ത് സംഭവിച്ചുവെന്നത് സമൂഹത്തിന്റെ ചോദ്യമാണ്. സിനിമ കണ്ടിറങ്ങിയ ശേഷം മിഷേലിന്റെ അച്ഛൻ ഞങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്റെ സഹോദരൻ മരിച്ചപ്പോൾ ഇതേ വിഷമത്തിലൂടെയാണ് ഞാനും കുടുംബവും കടന്നുപോയത്. ഞാൻ ഇതുവരെ ചെയ്തതിലും ഇനി ചെയ്യാൻ പോകുന്നതിലും എന്നും എന്റെ പ്രിയപ്പെട്ട തിരക്കഥയായിരിക്കും ആനന്ദ് ശ്രീബാല.

ഒരിക്കലും പൊലീസിന് എതിരെയല്ല ഞങ്ങൾ സംസാരിക്കുന്നത്. പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തേണ്ട ഉത്തരവാദിത്തം പൊലീസിന് തന്നെയാണ്. കേരള പൊലീസിനെതിരെ ഇതുവരെ ഞാന‍ൊരു സിനിമയും ചെയ്തിട്ടില്ല. അങ്ങനെയാണെങ്കിൽ ഇവിടെ ഒരു സിനിമയും ചെയ്യാൻ പറ്റില്ല. ഇതിന്റെ പേരിൽ സിനിമ ചെയ്യാൻ കഴിയാതെ വന്നാലും കുഴപ്പമില്ല. വെറെ ജോലി ചെയ്ത് ജീവിക്കുമെന്നും അഭിലാഷ് പിള്ള പറഞ്ഞു.

Tags: collection.Abhilash PillaiANANAND SREEBALA
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies