ഹിന്ദുമത വകുപ്പ് നടത്തുന്ന കോളേജിലേക്ക് ഹിന്ദുക്കളെ മാത്രമേ റിക്രൂട്ട് ചെയ്യാൻ കഴിയൂ: എ സുഹൈലിന്റെ ഹർജി തള്ളി ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുമത വകുപ്പ് നടത്തുന്ന കോളേജിലേക്ക് ഹിന്ദുക്കളെ മാത്രമേ റിക്രൂട്ട് ചെയ്യാൻ കഴിയൂ: എ സുഹൈലിന്റെ ഹർജി തള്ളി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 03:19 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച കോളേജുകളിൽ ഹിന്ദുക്കൾക്ക് മാത്രമേ നിയമനത്തിന് അർഹതയുള്ളൂ’ എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ക്ഷേത്രത്തിന്റെ ഫണ്ട് മാത്രം വിനിയോഗിച്ച് സ്ഥാപിതമായ കോളേജുകളിൽ ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള യോഗ്യതാ നിയമന വിജ്ഞാപനം ചോദ്യം ചെയ്ത് എ സുഹൈൽ എന്നയാൾ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

2021 ഒക്‌ടോബറിൽ ചെന്നൈയിലെ കപാലീശ്വർ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ അസിസ്റ്റൻ്റ്, ജൂനിയർ അസിസ്റ്റൻ്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റൻ്റ്, വാച്ച്മാൻ, ക്ലീനർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ജോയിൻ്റ് കമ്മീഷണർ വിജ്ഞാപനം പുറപ്പെടുവിച്ചു. തസ്തികകളിലേക്ക് ഹിന്ദുക്കൾ മാത്രമേ അപേക്ഷിക്കാവൂ എന്ന നിബന്ധനയുണ്ടായിരുന്നു . താൻ ജന്മം കൊണ്ട് മുസ്ലീം സമുദായത്തിൽ പെട്ടയാളാണ്.എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ഏർപ്പെടുത്തിയ നിബന്ധന കാരണം ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ തനിക്ക് യോഗ്യതയില്ല. അതിനാൽ ഈ വിജ്ഞാപനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എ സുഹൈൽ എന്നയാൾ ഹൈക്കോടതിയെ സമീപിച്ചു.

 

പ്രസ്തുത കോളേജ് ആരംഭിച്ചത് ക്ഷേത്രമാണെന്നും ഇത് എച്ച്ആർ & സിഇ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഭരിക്കുന്ന ഒരു മതസ്ഥാപനമാണെന്നും ജസ്റ്റിസ് വിവേക് ​​കുമാർ സിംഗ് ഉത്തരവിൽ പറഞ്ഞു. നിയമത്തിന്റെ 10-ാം വകുപ്പ് അനുസരിച്ച്, കോളേജിലേക്കുള്ള ഏതൊരു നിയമനവും ഹിന്ദു മതസ്ഥനായ വ്യക്തിയായിരിക്കണം,” കോടതി പറഞ്ഞു.ഹരജിക്കാരന്റെ വാദങ്ങൾ നിരസിച്ച ജഡ്ജി, വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യ അവസരവും വിവേചനവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ വകുപ്പുകളുടെ കീഴിലല്ല കോളേജ് വരുന്നതെന്നും പറഞ്ഞു.

Tags: madras high court
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies