സിപിഎം ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 11:26 pm IST
FacebookTwitterWhatsAppTelegram

കരുനാഗപ്പള്ളി; സിപിഎം ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു. കരുനാഗപ്പള്ളി കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ. രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. കയ്യാങ്കളിയെ തുടർന്ന് സമ്മേളനം അലങ്കോലപ്പെടുകയും ചെയ്തു. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന അഭിപ്രായമുയർന്നതോടെ ഒരു വിഭാഗം പ്രതിഷേധവുമായെത്തുകയായിരുന്നു. ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷമുള്ള ലോക്കൽ കമ്മിറ്റിയാണ് കുലശേഖരപുരം നോർത്ത്.

സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടും പ്രവർത്തകർ പിൻവാങ്ങാൻ തയ്യാറായില്ല. ഏകാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് ഇവർ ഹാളിനുളളിൽ നിലയുറപ്പിക്കുകയായിരുന്നു. നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സമ്മേളനം നിർത്തിവെച്ചു. നേരത്തെയും ഈ സമ്മേളനം നിശ്ചയിച്ചെങ്കിലും തർക്കത്തെ തുടർന്ന് നടത്താനാകാതെ മാറ്റിവെക്കുകയായിരുന്നു.

കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സമ്മേളനം വീണ്ടും നിർത്തിവെച്ചത്. മണിക്കൂറുകളോളം സ്ഥലത്ത് സംഘർഷാവസ്ഥയായിരുന്നു. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ വേദിക്ക് പുറത്തും നിലയുറപ്പിച്ചു. നേതാക്കളെ പ്രതിഷേധ മുദ്രാവാക്യം വിളികളോടെയാണ് ഇവർ പുറത്തിറക്കിയത്.

മാർച്ചിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയാണ് കൊല്ലം. ഇവിടെയാണ് കരുനാഗപ്പളളി ഏരിയാ കമ്മിറ്റിക്ക് കീഴിലുളള ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും നടത്താൻ കഴിയാത്ത സ്ഥിതിയുളളത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി തൊടിയൂരിലെ ലോക്കൽ സമ്മേളനവും അലങ്കോലപ്പെട്ടിരുന്നു. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം ഉണ്ടായതോടെയാണ് ഇവിടെയും തർക്കം ഉടലെടുത്തത്. നേതൃത്വം ഏകപക്ഷീയമായി ലോക്കൽ കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

Tags: സിപിഎംകരുനാഗപ്പള്ളികുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റിസോമപ്രസാദ്കെ. രാജഗോപാൽ
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies