തീർത്ഥാടനം ആരംഭിച്ച് 13 ദിവസം കൊണ്ട് ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തിലേറെ പേർ. 10,02,916 ഭക്തർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നര ലക്ഷത്തിലധികം പേരാണ് ഇത്തവണ എത്തിയത്.
മണ്ഡലകാലത്തിന് നട തുറന്നതിന് ശേഷം ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് വ്യാഴാഴ്ചയായിരുന്നു. 88, 751 പേരാണ് ഇന്നലെ മാത്രം എത്തിയത്. സ്പോട്ട് ബുക്കിംഗ് നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇന്നലെ 15,514 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി എത്തിയത്. 6,2326 കുട്ടികളും ഇന്നലെ മല ചവിട്ടി. മണിക്കൂറിൽ 4,655 പേരാണ് പമ്പയിൽ നിന്ന് മല കയറുന്നത്.
തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം വരുമാനത്തിലും കുതിപ്പ് പ്രകടമാണ്. ആദ്യ 12 ദിവസം 63 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 15 കോടിയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.















