അരയ്ക്കേണ്ട, തിളപ്പിക്കേണ്ട.. വെറും വയറ്റിൽ ഒന്ന് ചവച്ചരച്ച് കഴിച്ച് നോക്കൂ; ഈ പത്ത് ​ഗുണങ്ങൾ‌ കൂടെ പോരും!
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അരയ്‌ക്കേണ്ട, തിളപ്പിക്കേണ്ട.. വെറും വയറ്റിൽ ഒന്ന് ചവച്ചരച്ച് കഴിച്ച് നോക്കൂ; ഈ പത്ത് ​ഗുണങ്ങൾ‌ കൂടെ പോരും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 11:26 am IST
Facebook
Twitter
WhatsAppTelegram

മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് കറിവേപ്പില. രുചിക്ക് മാത്രമല്ല ആരോ​ഗ്യത്തിനും കറിവേപ്പില ​നല്ലതാണ്. കലോറി കുറവായ കറിവേപ്പിലയിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി,വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. കറിവേപ്പിലയുടെ ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ മുടിയുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നു.

ദിവസം വെറും വയറ്റിൽ കറിവേപ്പില ചവച്ച് കഴിച്ചാൽ ​ഗുണങ്ങൾ‌ നിരവധിയാണ്…

  1. ദഹനം മെച്ചപ്പെടുത്തുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് കറിവേപ്പില. കുടലിന്റെ ആരോ​ഗ്യത്തിനും കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്.
  2. മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, ആൻ്റി-ഓക്സിഡൻ്റുകൾ‌ എന്നിവ മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നര മറാനും ഉള്ള് വർദ്ധിപ്പിക്കാനും കറിവേപ്പില നല്ലതാണ്. ഇക്കാരണത്താലാണ് ഹെയ‌ർ ഓയിലുകളിൽ കറിവേപ്പില ചേർക്കുന്നത്.
  3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹരോ​ഗികൾക്ക് വളരെ സഹായകമാണ് കറിവേപ്പിലയെന്ന് സാരം.
  4. ശരീരഭാരം നിയന്ത്രിക്കാനും കൊഴുപ്പ് അകറ്റാനും വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് നല്ലതാണ്.
  5. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും കരളിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്.
  6. ഗർഭാവസ്ഥയുടെ ആദ്യ ത്രൈമാസത്തിലെ ഓക്കാനത്തിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് കറിവേപ്പില സഹായകമാണ്.
  7. കറിവേപ്പിലയിലെ ആൻ്റി-ഓക്സിഡൻ്റുകൾ ചർമത്തിന് ​ഗുണം ചെയ്യുന്നു. കറുത്ത പാടുകളും മുഖക്കുരുവും മാറാനും ചർമത്തിന് നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
  8. സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ കറിവേപ്പിലയ്‌ക്ക് കഴിയുന്നു. കാൻസർ, ഹൃദ്രോ​​ഗം തുടങ്ങിയ രോ​ഗങ്ങൾ വരാതിരിക്കാനും കറിവേപ്പില നല്ലതാണെന്നാണ് പറയപ്പെടുന്നത്.
  9. കറിവേപ്പില തലയോട്ടിയിലെ ഈർപ്പം വർദ്ധിപ്പിക്കുന്നതിനും മൃത രോമകൂപങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
  10. വിറ്റാമിൻ എ സമ്പന്നമായതിനാൽ കണ്ണിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. പതിവാ‌യി കറിവേപ്പില കഴിച്ചാൽ തിമിരം പോലുള്ള അവസ്ഥകളെ തടയും.
Tags: curry leavesbenefitsempty stomach
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies