30 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയിൽ വിറങ്ങലിച്ച് പുതുച്ചേരി : വീടുകളിൽ കുടുങ്ങിയത് 500 ഓളം പേർ ; രക്ഷകരായി സൈന്യം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

30 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയിൽ വിറങ്ങലിച്ച് പുതുച്ചേരി : വീടുകളിൽ കുടുങ്ങിയത് 500 ഓളം പേർ ; രക്ഷകരായി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 08:08 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടില്‍ ദുരിതംവിതച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പലയിടത്തും ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവുമുണ്ടായി. പുതുച്ചേരി തീരത്താണ് ആദ്യം ചുഴലിക്കാറ്റ് വീശിയത്.

അതിശക്തമായ മഴയെ തുടർന്ന് തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ്, കേരളം, ഉൾനാടൻ കർണാടകയുടെ പല ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ കണ്ടിട്ടില്ലാത്ത റെക്കോർഡ് മഴയാണ് പെയ്യുന്നത് .ഞായർ രാവിലെ ഒമ്പത്‌ വരെയുള്ള 24 മണിക്കൂറിൽ 46 സെന്റീമീറ്റർ മഴയാണ്‌ പെയ്‌തിറങ്ങിയത്‌.

ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ല്കുറിച്ചി, കടലൂർ ജില്ലകളിലും പുതുച്ചേരി, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പെരമ്പല്ലൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, മൈലാടുതുറൈ, നാഗപട്ടണം ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

4,153 ബോട്ടുകൾ തീരത്തേക്ക് മടങ്ങിയിട്ടുണ്ടെന്നും , 2,229 ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ചിലും മഹാബലിപുരം ബീച്ചിലും ആളുകൾക്ക് പ്രവേശനം നിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ചെന്നൈയിൽ നിന്ന് തിരുപ്പതിയിലേക്കുള്ള 20 വിമാനങ്ങൾ റദ്ദാക്കി

കടലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 23 സെൻ്റീമീറ്റർ, ചെന്നൈ വിമാനത്താവളത്തിൽ 14 സെൻ്റീമീറ്റർ, യേർക്കാട് 14 സെൻ്റീമീറ്റർ, ചെന്നൈ (മീനമ്പാക്കം) 11 സെൻ്റീമീറ്റർ, ചെന്നൈ (നുങ്കമ്പാക്കം), വെല്ലൂർ 11 സെൻ്റീമീറ്റർ, തിരുപ്പത്തൂർ 8 സെ.മീ. ധർമ്മപുരിയിലും സേലത്തും യഥാക്രമം 5 സെ.മീ. മഴ പെയ്തിട്ടുണ്ട്.

പുതുച്ചേരിയിലെ പ്രളയബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ നൂറിലധികം പേരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. പുതുച്ചേരിയിലെ കൃഷ്ണനഗറിലെ ചില പ്രദേശങ്ങളിൽ ജലനിരപ്പ് അഞ്ചടിയിലെത്തിയിട്ടുണ്ട്. അഞ്ഞൂറോളം വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ സൈന്യം രക്ഷപ്പെടുത്തി.

Tags: Rainputhucherry
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies